India

ഓണ്‍ലൈന്‍ ഗെയിം കളിച്ച് 78 ലക്ഷം നഷ്ടമായി; യുവാവ് കിണറ്റില്‍ച്ചാടി ജീവനൊടുക്കി

ഓണ്‍ലൈന്‍ ഗെയിം കളിച്ച് 78 ലക്ഷം നഷ്ടമായി; യുവാവ് കിണറ്റില്‍ച്ചാടി ജീവനൊടുക്കി
X

രാജ്‌കോട്ട്: ഓണ്‍ലൈനില്‍ പോക്കര്‍ ഗെയിം കളിച്ച് 78 ലക്ഷം നഷ്ടപ്പെട്ടതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. ഗുജറാത്തിലെ രാജ്‌കോട്ട് ജില്ലയില്‍ ക്രുണാല്‍ മേത്തയെന്ന 39കാരനാണ് ഗെയിം കളിച്ചിന്റെ പേരില്‍ പണം നഷ്ടമായതിന് പിന്നാലെ കിണറ്റില്‍ച്ചാടി ആത്മഹത്യ ചെയ്തത്. ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. വ്യാഴാഴ്ചയാണ് ക്രുണാലിന്റെ മൃതദേഹം മോട്ടാ മാവാ പ്രദേശത്തെ കിണറ്റില്‍ കാണപ്പെട്ടത്. തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ ഓണ്‍ലൈന്‍ ഗെയിമിന് അടിമയായിരുന്നെന്ന് തെളിഞ്ഞത്.

തന്റെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ചാണ് ക്രുണാല്‍ ഗെയിം കളിച്ചത്. 'പോക്കര്‍ബാസി' എന്ന ഗെയിം കളിക്കാന്‍ സുഹൃത്തുക്കളില്‍നിന്നും ബന്ധുക്കളില്‍നിന്നും ഇയാള്‍ 78 ലക്ഷം രൂപ കടം വാങ്ങിയിരുന്നതായി ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് എസ്‌ഐ വിക്രം വന്‍സാര പറഞ്ഞു. ഐടി കമ്പനി ജീവനക്കാരനായ ക്രുണാല്‍ ഗെയിം ആപ്പുമായി തന്റെ ബാങ്ക് അക്കൗണ്ട് ബന്ധിപ്പിച്ചിരുന്നു.

പണം വിനിമയം ചെയ്തതിന്റെ വിവരങ്ങള്‍ ഇയാളുടെ മരണശേഷം ഇ- മെയില്‍ വഴി സഹോദരന് ലഭിച്ചു. ഓരോ ഗെയിം തോല്‍ക്കുമ്പോഴും അക്കൗണ്ടില്‍നിന്ന് പണം നഷ്ടമായതിന്റെ വിവരങ്ങള്‍ ഇ- മെയിലില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗുജറാത്ത് പോലിസ് സൈബര്‍ സെല്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

Next Story

RELATED STORIES

Share it