മനോഹര്‍ പരീക്കറെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
നിലവില്‍ മുഖ്യമന്ത്രിയുടെ ആരോഗ്യനിലയില്‍ പ്രശ്‌നമില്ലെന്നും അടുത്ത 48 മണിക്കൂര്‍ നിരീക്ഷണത്തിലായിരിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
BY NSH24 Feb 2019 2:51 AM GMT

X
NSH24 Feb 2019 2:51 AM GMT
പനാജി: ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രിയില്‍ ഗോവയിലെ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. നിലവില്‍ മുഖ്യമന്ത്രിയുടെ ആരോഗ്യനിലയില്‍ പ്രശ്‌നമില്ലെന്നും അടുത്ത 48 മണിക്കൂര്‍ നിരീക്ഷണത്തിലായിരിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
ഗാസ്‌ട്രോഇന്റസ്റ്റീനല്‍ എന്‍ഡോസ്‌കോപ്പിക്കായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ഓഫിസ് വ്യക്തമാക്കി. അതേസമയം, പരീക്കറുടെ ആരോഗ്യനില ഗുരുതരമാണെന്ന മാധ്യമറിപോര്‍ട്ടുകളെ കൃഷിമന്ത്രി വിജയ് സര്‍ദേശായി തള്ളി. പാന്‍ക്രിയാസ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം തകരാറിലായതിനെത്തുടര്‍ന്ന് ഏറെ നാളായി ഗോവ, മുംബൈ, ഡല്‍ഹി, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലെ ആശുപത്രികളിലായി അദ്ദേഹം ചികില്‍സയിലാണ്.
Next Story
RELATED STORIES
നാല് കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍
28 May 2022 7:45 AM GMTചമ്രവട്ടത്ത് കാര്‍ പുഴയിലേക്ക് മറിഞ്ഞ് ഒരു മരണം
28 May 2022 7:33 AM GMTലഡാക്കില്‍ മരണപെട്ട സൈനികന്റെ അന്ത്യകര്‍മ്മങ്ങള്‍ക്കായി ജന്മനാട്ടില്...
28 May 2022 6:25 AM GMTആര്‍മിയില്‍ ജോലി വാഗ്ദാനം ചെയ്ത് മൂന്നരലക്ഷം രൂപ തട്ടി; യുവാവ്...
27 May 2022 7:16 PM GMTഓരോടം പാലത്ത് ബൈക്ക് അപകടം; അരിപ്ര സ്കൂള്‍പടി സ്വദേശി മരിച്ചു
27 May 2022 2:39 AM GMTമൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് ഗൂഗ്ള്‍ പേ വഴി ഹോട്ടല്‍ ഉടമയില്‍നിന്ന് പണം...
26 May 2022 1:20 AM GMT