Sub Lead

വെനുസ്വേലയുടെ എണ്ണക്കപ്പല്‍ തട്ടിയെടുത്ത് യുഎസ് സൈന്യം

വെനുസ്വേലയുടെ എണ്ണക്കപ്പല്‍ തട്ടിയെടുത്ത് യുഎസ് സൈന്യം
X

വാഷിങ്ടണ്‍: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ വെനുസ്വേലയുടെ എണ്ണക്കപ്പല്‍ തട്ടിയെടുത്ത് യുഎസ് സൈന്യം. വെനുസ്വേലക്ക് ഏര്‍പ്പെടുത്തിയ ഉപരോധം നടപ്പാക്കുന്നതിന്റെ ഭാഗമായി കപ്പല്‍ പിടിക്കുകയാണ് ചെയ്തതെന്ന് യുഎസ് സര്‍ക്കാര്‍ അറിയിച്ചു. ഈ ആഴ്ച്ചയിലെ മൂന്നാം ആക്രമണമാണിതെന്ന് വെനുസ്വേലന്‍ സര്‍ക്കാര്‍ അറിയിച്ചു. വെനുസ്വേലയിലേക്ക് പോവുകയും അവിടെ നിന്ന് പുറപ്പെടുകയും ചെയ്യുന്ന കപ്പലുകള്‍ പിടിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായി നിരവധി ബോട്ടുകള്‍ക്ക് നേരെ വ്യോമാക്രമണവും നടത്തി. വെനുസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മധുറോയെ അധികാരത്തില്‍ നിന്നും പുറത്താക്കുമെന്നാണ് യുഎസിന്റെ പ്രഖ്യാപനം.

Next Story

RELATED STORIES

Share it