India

പിറന്നാള്‍ ദിനത്തില്‍ പെണ്‍കുട്ടിയെ അജ്ഞാതര്‍ കൂട്ടബലാത്സംഗം ചെയ്തു

ഡോക്ടര്‍ നടത്തിയ കൗണ്‍സിലിങ്ങിലും വൈദ്യ പരിശോധനയിലുമാണ് പെണ്‍കുട്ടി ബലാല്‍സംഗം ചെയ്യപ്പെട്ടതായി തിരിച്ചറിഞ്ഞത്. ഇതോടെ ബന്ധുക്കള്‍ പോലിസില്‍ പരാതി നല്‍കി.

പിറന്നാള്‍ ദിനത്തില്‍ പെണ്‍കുട്ടിയെ അജ്ഞാതര്‍ കൂട്ടബലാത്സംഗം ചെയ്തു
X

മുംബൈ: മുംബൈയിലെ ചെമ്പൂരില്‍ 19 കാരിയെ അജ്ഞാത സംഘം കൂട്ട ബലാല്‍സംഗത്തിന് ഇരയാക്കി. ജൂലൈ ഏഴിന് തന്റെ ജന്മദിനം ആഘോഷിച്ചതിന് ശേഷം സുഹൃത്തിന്റെ വീട്ടില്‍ നിന്ന് മടങ്ങുകയായിരുന്നു പെണ്‍കുട്ടി. തന്റെ വീട്ടിലേക്കുള്ള യാത്രയില്‍ നാലുപേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്.

ദിവസങ്ങളോളം പെണ്‍കുട്ടി ഇക്കാര്യം ആരോടും പറഞ്ഞില്ല. കരച്ചില്‍ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ പെണ്‍കുട്ടിയെ ഔറംഗാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍ നടത്തിയ കൗണ്‍സിലിങ്ങിലും വൈദ്യ പരിശോധനയിലുമാണ് പെണ്‍കുട്ടി ബലാല്‍സംഗം ചെയ്യപ്പെട്ടതായി തിരിച്ചറിഞ്ഞത്. ഇതോടെ ബന്ധുക്കള്‍ പോലിസില്‍ പരാതി നല്‍കി. അജ്ഞാതരായ നാല് പേര്‍ക്കെതിരേ ഇന്ത്യന്‍ ശിക്ഷാനിയമം 376, 376 ഡി, 34 എന്നിവ പ്രകാരം കേസെടുത്തതായി മുംബൈ പോലിസ് വ്യക്തമാക്കി.




Next Story

RELATED STORIES

Share it