World

യുദ്ധക്കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട ലഫ്. ജനറല്‍ ലങ്കന്‍ കരസേനാ തലവന്‍

ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയാണ് ലങ്കന്‍ കരസേനയുടെ 23ാമത് കമാന്‍ഡറായി തിങ്കളാഴ്ച ശവേന്ദ്ര സില്‍വയെ നിയമിച്ചത്. നിരവധി യുദ്ധക്കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട ഉദ്യോഗസ്ഥനെ സേനയുടെ തലവനാക്കാനുള്ള മൈത്രിപാല സിരിസേനയുടെ നീക്കത്തില്‍ യുഎസ് അടക്കമുള്ള ലോകരാജ്യങ്ങള്‍ ആശങ്ക പ്രകടപ്പിച്ചു.

യുദ്ധക്കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട ലഫ്. ജനറല്‍ ലങ്കന്‍ കരസേനാ തലവന്‍
X

കൊളംബോ: ആഭ്യന്തരയുദ്ധത്തില്‍ നിരവധി മനുഷ്യാവകാശലംഘനം നടത്തിയ വിവാദ ഫീല്‍ഡ് കമാന്‍ഡര്‍ ലഫ്. ജനറല്‍ ശവേന്ദ്ര സില്‍വയെ ലങ്കന്‍ കരസേനയുടെ തലവനായി നിയമിച്ചു. ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയാണ് ലങ്കന്‍ കരസേനയുടെ 23ാമത് കമാന്‍ഡറായി തിങ്കളാഴ്ച ശവേന്ദ്ര സില്‍വയെ നിയമിച്ചത്. നിരവധി യുദ്ധക്കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട ഉദ്യോഗസ്ഥനെ സേനയുടെ തലവനാക്കാനുള്ള മൈത്രിപാല സിരിസേനയുടെ നീക്കത്തില്‍ യുഎസ് അടക്കമുള്ള ലോകരാജ്യങ്ങള്‍ ആശങ്ക പ്രകടപ്പിച്ചു. എല്‍ടിടിഇയുമായി നടന്ന ആഭ്യന്തരയുദ്ധത്തിന്റെ അവസാനഘട്ടമായ 2009 ല്‍ ആര്‍മിയുടെ 58ാം ഡിവിഷന്റെ തലവനായിരുന്നു സില്‍വ.

തമിഴ്ജനതയെ വേട്ടയാടിയിരുന്ന ഇദ്ദേഹത്തിന്റെ ഡിവിഷന്‍, ആശുപത്രികള്‍ക്കും ആവശ്യസാധന വിതരണസംവിധാനത്തിനും നേരേ ആക്രമണം നടത്തിയിരുന്നു. ശ്രീലങ്കന്‍ സൈന്യം മനുഷ്യാവകാശധ്വംസനം നടത്തിയെന്നാരോപിച്ച് 2015 ല്‍ യുഎന്‍ മനുഷ്യാവകാശ സമിതി (യുഎന്‍എച്ച്ആര്‍സി) പാസാക്കിയ പ്രമേയത്തില്‍ സില്‍വയുടെ പേരും പരാമര്‍ശിച്ചിട്ടുണ്ട്. വടക്കന്‍ പ്രവിശ്യയിലെ കില്ലിനോച്ചി, പുത്തുക്കുടിയിരുപ്പ്, മുള്ളിവൈക്കല്‍ എന്നിവിടങ്ങളിലുള്ള തമിഴ് വംശജര്‍ക്കെതിരേ ആക്രമണം നടത്തിയതായും മനുഷ്യാവകാശലംഘനങ്ങള്‍ നടത്തിയതായും റിപോര്‍ട്ടുണ്ട്. സില്‍വയെ ആര്‍മി കമാന്‍ഡറായി നിയമിച്ചത് തമിഴ് ജനതയോടുള്ള കടുത്ത അപമാനമാണെന്ന് തമിഴ് നാഷനല്‍ അലയന്‍സ് (ടിഎന്‍എ) ട്വീറ്റില്‍ പറഞ്ഞു.

തമിഴ്ജനതയുടെ സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങളില്‍ തങ്ങള്‍ക്ക് പ്രതീക്ഷ മങ്ങിയിരിക്കുകയാണ്. പുതിയ നിയമനത്തോടെ ഞങ്ങള്‍ പരിഭ്രാന്തരാണെന്നും ടിഎന്‍എ വ്യക്തമാക്കി. സില്‍വയുടെ നിയമനത്തില്‍ അതീവ ആശങ്കയുണ്ടെന്നായിരുന്നു കൊളംബോയിലെ യുഎസ് എംബസി പ്രസ്താവനയില്‍ വ്യക്തമാക്കിയത്. ഐക്യരാഷ്ട്രസഭയും മറ്റ് സംഘടനകളും സില്‍വയ്‌ക്കെതിരേ ഉയര്‍ത്തിയ കടുത്ത മനുഷ്യാവകാശലംഘന ആരോപണങ്ങള്‍ ഗുരുതരവും വിശ്വാസയോഗ്യവുമാണ്.

അനുരഞ്ജനവും സാമൂഹ്യഐക്യവും ആവശ്യമായ സമയത്ത്, ഈ നിയമനത്തിലൂടെ ശ്രീലങ്ക നീതി ബോധത്തെയും ഉത്തരവാദിത്വത്തെയും അന്താരാഷ്ട്രതലത്തിലെ മതിപ്പിനെയും തുരങ്കംവയ്ക്കുകയാണ് ചെയ്‌തെന്നും എംബസി പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, പ്രസിഡന്റിന്റെ നീക്കത്തെക്കുറിച്ച് പ്രധാനമന്ത്രി റനില്‍ വിക്രമസിങ്കെയും അദ്ദേഹത്തിന്റെ യുണൈറ്റഡ് നാഷനല്‍ പാര്‍ട്ടിയും ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ആഭ്യന്തരയുദ്ധത്തിനുശേഷം ന്യൂയോര്‍ക്കിലെ ശ്രീലങ്കയുടെ യുഎന്‍ ദൗത്യത്തില്‍ ഡെപ്യൂട്ടി സ്ഥിരാംഗമായി സില്‍വ പ്രവര്‍ത്തിച്ചിരുന്നു. ആഭ്യന്തരയുദ്ധത്തിന്റെ അവസാന നാളുകളില്‍ 45,000 ത്തോളം തമിഴര്‍ ശ്രീലങ്കയില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് യുഎന്‍ റിപോര്‍ട്ട്.

Next Story

RELATED STORIES

Share it