India

മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീറിന്റെ വീട്ടില്‍നിന്ന് കാര്‍ മോഷണം പോയി

സെന്‍ട്രല്‍ ഡല്‍ഹിയിലെ രാജേന്ദ്ര നഗറില്‍ സ്ഥിതിചെയ്യുന്ന വീട്ടില്‍നിന്ന് വ്യാഴാഴ്ചയാണ് കാര്‍ കാണാതായത്.

മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീറിന്റെ വീട്ടില്‍നിന്ന് കാര്‍ മോഷണം പോയി
X

ന്യൂഡല്‍ഹി: ബിജെപി എംപിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിന്റെ വീട്ടില്‍നിന്ന് കാര്‍ മോഷണം പോയി. ഗംഭീറിന്റെ പിതാവ് ദീപക് ഗംഭീറിന്റെ വെള്ള ടൊയോട്ട ഫോര്‍ച്യൂണര്‍ എസ്യുവിയാണ് മോഷണം പോയത്. സെന്‍ട്രല്‍ ഡല്‍ഹിയിലെ രാജേന്ദ്ര നഗറില്‍ സ്ഥിതിചെയ്യുന്ന വീട്ടില്‍നിന്ന് വ്യാഴാഴ്ചയാണ് കാര്‍ കാണാതായത്. ബുധനാഴ്ച വൈകീട്ട് 3.30ന് വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ വ്യാഴാഴ്ച രാവിലെയാണ് കാണാതായത്.

സംഭവത്തില്‍ പോലിസ് അന്വേഷണം തുടരുകയാണ്. സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചെങ്കിലും പ്രതികളെ ഇതുവരെ കണ്ടെത്തിയിട്ടില്ല. കാറിലെത്തിയ മോഷ്ടാക്കള്‍ ഗംഭീറിന്റെ വീട്ടില്‍നിന്ന് കാര്‍ കടത്തിക്കൊണ്ടുപോവുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍, ഇവരുടെ മുഖം വ്യക്തമാവാത്തതാണ് പോലിസിനെ കുഴയ്ക്കുന്നത്. ഗംഭീറിന്റെ പിതാവ് നല്‍കിയ പരാതിയില്‍ രാജേന്ദ്ര നഗര്‍ പോലിസാണ് അന്വേഷണം നടത്തുന്നത്.

Next Story

RELATED STORIES

Share it