India

'ഗഗന്‍യാന്‍ ദൗത്യ തലവന്‍ നടി ലെനയുടെ ഭര്‍ത്താവ്; വെളിപ്പെടുത്തലുമായി നടി

ഗഗന്‍യാന്‍ ദൗത്യ തലവന്‍ നടി ലെനയുടെ ഭര്‍ത്താവ്; വെളിപ്പെടുത്തലുമായി നടി
X
ന്യൂഡല്‍ഹി: ഗഗന്‍യാന്‍ യാത്രാ സംഘ തലവന്‍ മലയാളിയായ പ്രശാന്ത് ബാലകൃഷ്ണന്‍ നായരാണ്. പാലക്കാട് നെന്മാറ സ്വദേശിയായ പ്രശാന്ത്, നാഷനല്‍ ഡിഫന്‍സ് അക്കാദമിയിലെ (എന്‍ഡിഎ) പഠനശേഷം 1999 ജൂണിലാണ് സേനയില്‍ ചേര്‍ന്നത്. സുഖോയ് യുദ്ധവിമാന പൈലറ്റാണ് അദ്ദേഹം.

ഇപ്പോഴിതാ പ്രശാന്ത് ബാലകൃഷ്ണനുമായി വിവാഹിതായി എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി ലെന. 2024 ജനുവരി 17നാണ് തങ്ങളുടെ വിവാഹം കഴിഞ്ഞതെന്നും താരം കൂട്ടിച്ചേര്‍ത്തു. ഒരു പരമ്പരാഗത ചടങ്ങിലാണ് വിവാഹിതരായതെന്നും ലെന വ്യക്തമാക്കി. തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് താരം ഇത് വെളിപ്പെടുത്തിയത്. ഒരുമിച്ചുള്ള ചിത്രങ്ങളും ലെന പങ്കുവവച്ചിട്ടുണ്ട്.

'ഇന്ന്, 2024 ഫെബ്രുവരി 27 ന്, നമ്മുടെ പ്രധാനമന്ത്രി, മോദി ജി, ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഫൈറ്റര്‍ പൈലറ്റ്, ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ക്ക് ആദ്യത്തെ ഇന്ത്യന്‍ ബഹിരാകാശയാത്രിക വിംഗുകള്‍ സമ്മാനിച്ചു. ഇത് നമ്മുടെ രാജ്യത്തിനും നമ്മുടെ കേരളത്തിനും വ്യക്തിപരമായി എനിക്കും അഭിമാനത്തിന്റെ ചരിത്ര നിമിഷമാണ്. ഔദ്യോഗികമായി ആവശ്യപ്പെടുന്ന രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനായി, 2024 ജനുവരി 17ന് ഞാന്‍ പ്രശാന്തിനെ ഒരു പരമ്പരാഗത ചടങ്ങില്‍ അറേഞ്ച്ഡ് മാര്യേജിലൂടെ വിവാഹം കഴിച്ചുവെന്ന് നിങ്ങളെ അറിയിക്കാന്‍ ഞാന്‍ ഈ അറിയിപ്പിനായി കാത്തിരിക്കുകയായിരുന്നു'. - ലെന കുറിച്ചു.


Next Story

RELATED STORIES

Share it