India

വിവാഹത്തെ എതിര്‍ത്തു; കാമുകന്‍ കാമുകിയുടെ പിതാവിന്റെ കഴുത്തറുത്തു

വിവാഹത്തെ എതിര്‍ത്തു; കാമുകന്‍ കാമുകിയുടെ പിതാവിന്റെ കഴുത്തറുത്തു
X

ആഗ്ര: മകളെ വിവാഹം ചെയ്തു നല്‍കാന്‍ വിസമ്മതിച്ച പിതാവിനെ മകളുടെ കാമുകന്‍ കഴുത്തറുത്ത് കൊന്നു. ഉത്തര്‍ പ്രദേശിലെ കാസ്ഗഞ്ച് ജില്ലയിലാണ് സംഭവം. ദനിയാ ഗഞ്ച് ഗ്രാമവാസിയായ മഹേന്ദ്രസിങ്(50) ആണ് വിവേക് എന്ന 24കാരന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മഹേന്ദ്രസിങിന്റെ മകളും വിവേകും തമ്മില്‍ മൂന്നു വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നുവെന്നു പോലിസ് പറഞ്ഞു. തുടര്‍ന്നു മകളെ വിവാഹം ചെയ്തു തരണമെന്നാവശ്യപ്പെട്ടു വിവേക് മഹേന്ദ്രസിങിനെ സമീപിക്കുകയായിരുന്നു. എന്നാല്‍ വിവാഹത്തെ എതിര്‍ത്ത മഹേന്ദ്രസിങ്, മകളെ മറ്റൊരാള്‍ക്കു വിവാഹം ചെയ്തു നല്‍കാന്‍ തീരുമാനിച്ചതായും അറിയിച്ചു. ഇതോടെ വിഷയത്തില്‍ കൂടുതല്‍ സംസാരിക്കാനെന്ന വ്യാജേന മഹേന്ദ്രസിങിനെ ആളൊഴിഞ്ഞ സ്ഥലത്തെത്തിക്കുകയും മദ്യം നല്‍കി ബോധരഹിതനാക്കുകയും ചെയ്തു. പിന്നീട് കഴുത്തറുത്ത് കൊന്ന് മൃതദേഹം ഉപേക്ഷിക്കുകയായിരുന്നുവെന്നു പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it