- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്ധന വില വീണ്ടും കൂട്ടി; ഈ മാസം പത്താമത്തെ വര്‍ധന
ജൂലായ് ഒന്നിന്നാണ് രാജ്യത്ത് പാചകവാതക വില കൂട്ടിയത്.

തിരുവനന്തപുരം: ഒന്നിടവിട്ട ദിവസങ്ങളില്‍ ഇന്ധന വില വര്‍ധിപ്പിക്കുന്ന പതിവിന് ഇന്നും മാറ്റമില്ല. രാജ്യത്തെ ഇന്ധന വില ഇന്നും കൂട്ടി. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസല്‍ 27 പൈസയുമാണ് കൂടിയത്.
വില വര്‍ധനയോടെ സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 102.89 രൂപ എന്ന നിലയിലെത്തി. 96.47 രൂപയാണ് ഡീസല്‍ വില. കൊച്ചിയില്‍ പെട്രോളിന് 101.01 രൂപയായി. ഡീസലിന് 95.71 രൂപയാണ് വില. കോഴിക്കോട് പെട്രോളിന് 101.32 രൂപ, ഡീസലിന് 95.02 എന്ന നിലയിലെത്തി.
അതിനിടെ പാചകവാതക, ഇന്ധനവില വര്‍ധനവിനെതിരേ യുഡിഎഫ് കുടുംബ സത്യഗ്രഹം സംഘടിപ്പിക്കും. രാവിലെ 10 മണി മുതല്‍ 11 മണി വരെ വീടുകളിലാണ് സമരം. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എറണാകുളം പറവൂരിലെ വസതിയില്‍ സമരത്തിന്റെ ഭാഗമാവും. യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ ജഗതിയിലെ വസതിയിലും മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍ പേരൂര്‍ക്കടയിലെ വീട്ടിലും സമരത്തിന്റെ ഭാഗമാവും.
ജൂലായ് ഒന്നിന്നാണ് രാജ്യത്ത് പാചകവാതക വില കൂട്ടിയത്. വീടുകളിലെ സിലിണ്ടറുകള്‍ക്ക് 25.50 രൂപയാണ് കൂട്ടിയത്. കഴിഞ്ഞ ദിവസങ്ങളിൽ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ ഇടിവുണ്ടായിട്ടുണ്ടെങ്കിലും പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വിൽപ്പന വിലയിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇപ്പോൾ ക്രൂഡ് ഓയിൽ ബാരലിന് 77 ഡോളറാണ് അന്താരാഷ്ട്ര വിപണിയിലെ വില.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















