ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ട ആക്രമണം: ദുര്‍മന്ത്രവാദികളെന്ന് ആരോപിച്ച് നാല് പേരെ തല്ലിക്കൊന്നു
റാഞ്ചി: ജാര്‍ഖണ്ഡ് ഗുംലയില്‍ ദുര്‍മന്ത്രവാദികളെന്ന് ആരോപിച്ച് നാല് പേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. മൂന്ന് കുടുംബങ്ങളില്‍ നിന്നുളള രണ്ട് പുരുഷന്മാരേയും രണ്ട് സ്ത്രീകളേയുമാണ് 12 പേരടങ്ങുന്ന സംഘം തല്ലിക്കൊന്നത്. ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്കാണ് സംഭവം. ഷൂന ഭഗത് (65), ഫഗ്‌നി ദേവി (60), ചംപ ഭഗത് (65), പേട്ടി ഭഗത് (60) എന്നിവരാണ് കൊല്ലപ്പെട്ടത്.
ഇന്നലെ സിയായി പോലിസ് സ്‌റ്റേഷന്‍ സമീപത്താണ് സംഭവം. ഇവര്‍ മന്ത്രവാദം ചെയ്യുന്നവാണെന്ന പ്രചരണമാണ് കൊലപാതകങ്ങളിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. അക്രമികള്‍ നാല് പേരേയും വീടുകളില്‍ നിന്നും വലിച്ചിറക്കുകയും തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് വടിയും കല്ലും ഇരുമ്പ് ദണ്ഡുകളും കൊണ്ട് തല്ലിക്കൊല്ലുകയുമായിരുന്നു. സംഭവത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഗ്രാമവാസികള്‍ തയാറാവുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
RELATED STORIES
അതിജീവിതയെ അപമാനിച്ചു; എല്‍ഡിഎഫ് നേതാക്കള്‍ക്കെതിരേ വനിത കമ്മീഷനില്‍...
25 May 2022 10:12 AM GMTമതവിദ്വേഷ പ്രസംഗം: പി സി ജോര്‍ജ് പാലാരിവട്ടം പോലിസ് മുമ്പാകെ ഹാജരായി
25 May 2022 10:00 AM GMTതിരുവനന്തപുരം വിദ്വേഷ പ്രസംഗം;പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കി
25 May 2022 9:34 AM GMTനവാസിന്റെ അറസ്റ്റ്;പോലിസിന്റെ ദുരുപയോഗം അരാജകത്വം സൃഷ്ടിക്കും:പോപുലര്‍ ...
25 May 2022 9:15 AM GMTആസാദി കാ അമൃത് മഹോത്സവം: മെയ് 31ന് പ്രധാനമന്ത്രിയുടെ മുഖാമുഖം
25 May 2022 7:17 AM GMTമതവിദ്വേഷ പരാമര്‍ശം: പി സി ജോര്‍ജ്ജ് ഇന്ന് പോലിസ് മുമ്പാകെ...
25 May 2022 6:30 AM GMT