India

കന്യാകുമാരിയില്‍ പള്ളി പെരുന്നാള്‍ അലങ്കാര ക്രമീകരണത്തിനിടെ വൈദ്യുതാഘാതമേറ്റ് നാല് പേര്‍ക്ക് ദാരുണാന്ത്യം

കന്യാകുമാരിയില്‍ പള്ളി പെരുന്നാള്‍ അലങ്കാര ക്രമീകരണത്തിനിടെ വൈദ്യുതാഘാതമേറ്റ് നാല് പേര്‍ക്ക് ദാരുണാന്ത്യം
X

തിരുവനന്തപുരം: കന്യാകുമാരിയില്‍ പള്ളി പെരുന്നാള്‍ അലങ്കാര ക്രമീകരണത്തിനിടെ വൈദ്യുതാഘാതമേറ്റ് നാല് പേര്‍ മരിച്ചു. ഇനയം പുത്തന്‍ തുറ സ്വദേശികളായ മൈക്കിള്‍ പിന്റോ, മരിയ വിജയന്‍, ആന്റണി, ഉള്‍പ്പെടെ നാല് പേരാണ് മരിച്ചത്. കന്യാകുമാരി ജില്ല ഇനം പുത്തന്‍ തുറയില്‍ സെന്റ് ആന്റണീസ് ചര്‍ച്ചിലാണ് സംഭവം.13 ദിവസത്തെ പള്ളിപ്പെരുന്നാള്‍ ആഘോഷ ക്രമീകരണത്തിനിടെയാണ് ഇവര്‍ക്ക് വൈദ്യുതാഘാതമേറ്റത്. പള്ളിപെരുന്നാളുമായി ബന്ധപ്പെട്ട് അലങ്കാര ക്രമീകരണത്തിനിടെ ഇരുമ്പ് ഗോവണി വൈദ്യുത ലൈനില്‍ തട്ടി വന്ന് അപകടം സംഭവിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ നാല് പേരും മരിച്ചു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.






Next Story

RELATED STORIES

Share it