India

തീ കായുന്നതിനിടെ കല്‍ക്കരി പുക ശ്വസിച്ച് നാല് പേര്‍ മരിച്ചു

തീ കായുന്നതിനിടെ കല്‍ക്കരി പുക ശ്വസിച്ച് നാല് പേര്‍ മരിച്ചു
X

മുംബൈ: തീ കായുന്നതിനിടെ കല്‍ക്കരി പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. വടക്കന്‍ ഡല്‍ഹിയിലെ അലിപൂരിലെ ഖേദ മേഖലയിലാണ് സംഭവം. മരിച്ചവരില്‍ ഏഴും എട്ടും വയസുള്ള രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. തണുപ്പകറ്റാന്‍ കല്‍ക്കരി കത്തിക്കുകയും മുറിയില്‍ പുക നിറഞ്ഞതോടെ ശ്വാസം മുട്ടി മരിക്കുകയുമായിരുന്നുവെന്നാണ് നിഗമനം. നാലുപേരുടെയും മൃതദേഹങ്ങള്‍ ഒരേ മുറിയില്‍ നിന്നാണ് കണ്ടെടുത്തത്. വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ഫോറന്‍സിക് സംഘം സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.




Next Story

RELATED STORIES

Share it