India

ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി

ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി
X

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ ശക്തികാന്ത ദാസിനെ നിയമിച്ചു വിജ്ഞാപനമിറക്കി. പ്രധാനമന്ത്രിയുടെ കാലാവധി തീരുന്നതുവരെയോ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെയോ ആയിരിക്കും നിയമനം. 2018 മുതല്‍ ആറു വര്‍ഷം ആര്‍ബിഐയെ നയിച്ചത് ശക്തികാന്ത ദാസ് ആയിരുന്നു. ധനകാര്യം, നികുതി, വ്യവസായം, അടിസ്ഥാന സൗകര്യം തുടങ്ങിയ മേഖലകളിലായി നാല് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തും ശക്തികാന്ത ദാസിന് അവകാശപ്പെടാനുണ്ട്.നിതി ആയോഗിന്റെ സിഇഒ ബിവിആര്‍ സുബ്രമണ്യത്തിന്റെ കാലാവധിയും ഒരു വര്‍ഷത്തേക്കു നീട്ടി. 2023 ഫെബ്രുവരിയില്‍ രണ്ട് വര്‍ഷത്തേക്കായിരുന്നു നിതി ആയോഗ് സിഇഒയെ നിയമിച്ചത്.






Next Story

RELATED STORIES

Share it