- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേരള മുന്‍ ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജ് അന്തരിച്ചു
സംസ്‌കാരം തിങ്കളാഴ്ച വൈകീട്ട് നിഗംബോധ് ഘട്ടില്‍ നടക്കും. 2012-13 കാലയളവില്‍ എച്ച് ആര്‍ ഭരദ്വാജ് കേരള ഗവര്‍ണറായിരുന്നു. കര്‍ണാടക ഗവര്‍ണറായിരിക്കെ കേരളത്തിന്റെ ചുമതലകൂടി ഭരദ്വാജിനു നല്‍കുകയായിരുന്നു.

ന്യൂഡല്‍ഹി: കേരള മുന്‍ ഗവര്‍ണറും കേന്ദ്രനിയമമന്ത്രിയുമായിരുന്ന ഹന്‍സ് രാജ് ഭരദ്വാജ് (83) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. വൃക്കസംബന്ധമായ രോഗത്തെത്തുടര്‍ന്ന് ബുധനാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്‌കാരം തിങ്കളാഴ്ച വൈകീട്ട് നിഗംബോധ് ഘട്ടില്‍ നടക്കും. 2012-13 കാലയളവില്‍ എച്ച് ആര്‍ ഭരദ്വാജ് കേരള ഗവര്‍ണറായിരുന്നു. കര്‍ണാടക ഗവര്‍ണറായിരിക്കെ കേരളത്തിന്റെ ചുമതലകൂടി ഭരദ്വാജിനു നല്‍കുകയായിരുന്നു.
2004 മുതല്‍ 2009 വരെ മന്‍മോഹന്‍സിങ് സര്‍ക്കാരില്‍ നിയമമന്ത്രിയായിരുന്നു. ഹരിയാനയിലെ റോഹ്തക്കില്‍ 1937ല്‍ ജനിച്ച ഭരദ്വാജ് 1982ല്‍ രാജ്യസഭാംഗമായി. 1984 മുതല്‍ 1989 വരെ കേന്ദ്രമന്ത്രിയായിരുന്നു. നരസിംഹറാവു മന്ത്രിസഭയിലും അംഗമായിരുന്നു. എച്ച് ആര്‍ ഭരദ്വാജിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദും അനുശോചിത്തു. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നതായി ഇരുവരും ട്വിറ്ററില്‍ അറിയിച്ചു. കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയും അദ്ദേഹത്തിന്റെ മരണത്തില്‍ ദു:ഖം രേഖപ്പെടുത്തി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















