സര്‍വീസില്‍ നിന്ന് പുറത്താക്കിയത് കുട്ടിക്ക് വേണ്ടി ഒരു ദിവസം ലീവെടുത്തതിനെന്ന് സുപ്രിം കോടതി ജീവനക്കാരി
അഡ്മിന്‍ മെറ്റീരിയല്‍ വിഭാഗത്തിലെ തന്റെ ഇരിപ്പിടം മാറ്റുന്നതിന് വേണ്ടി സുപ്രിം കോടതി ഉദ്യോഗസ്ഥനെ സമീപിച്ചതും മകളുടെ സ്‌കൂളിലെ എക്‌സിബിഷനു വേണ്ടി ഒരു ദിവസം അവധിയായതും ചൂണ്ടിക്കാട്ടിയാണ് തന്നെ പുറത്താക്കിയതെന്ന് ഗൊഗോയിക്കെതിരേ യുവതി നല്‍കിയ പരാതിയുടെ വിശദാംശങ്ങളില്‍ പറയുന്നു.

ന്യൂഡല്‍ഹി: രണ്ട് കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തന്നെ സര്‍വീസില്‍ നിന്ന് പുറത്താക്കിയതെന്ന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരേ ലൈംഗിക ആരോപണം ഉന്നയിച്ച 35കാരിയായ ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റ്. അഡ്മിന്‍ മെറ്റീരിയല്‍ വിഭാഗത്തിലെ തന്റെ ഇരിപ്പിടം മാറ്റുന്നതിന് വേണ്ടി സുപ്രിം കോടതി ഉദ്യോഗസ്ഥനെ സമീപിച്ചതും മകളുടെ സ്‌കൂളിലെ എക്‌സിബിഷനു വേണ്ടി ഒരു ദിവസം അവധിയായതും ചൂണ്ടിക്കാട്ടിയാണ് തന്നെ പുറത്താക്കിയതെന്ന് ഗൊഗോയിക്കെതിരേ യുവതി നല്‍കിയ പരാതിയുടെ വിശദാംശങ്ങളില്‍ പറയുന്നു.
2014 മെയില്‍ ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റായാണ് പരാതിക്കാരി ജോലിയില്‍ ചേര്‍ന്നത്. കോടതിയിലെ ഒമ്പത് ജീവനക്കാരെ യുവതി തന്റെ പരാതിയില്‍ പരാമര്‍ശിക്കുന്നുണ്ട്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ വീടിനു നേരേ പോകുന്ന മെട്രോ സ്‌റ്റേഷനില്‍ തന്നെ കൊണ്ടു വിട്ട ഡ്രൈവര്‍, തന്റെ കുടുംബത്തെക്കുറിച്ച് അന്വേഷിച്ച പോലിസ് ഉദ്യോഗസ്ഥനെക്കുറിച്ച് അറിയിച്ച രണ്ട് അയല്‍വാസികള്‍ തുടങ്ങിയവര്‍ ഇതില്‍പ്പെടുന്നു.
അന്വേഷണ സമയത്ത് രാംമനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്റെയും ജോലിയില്‍ നിന്ന് പിരിച്ച് വിടപ്പെട്ട ശേഷം എയിംസിലെ ന്യൂറോളജിസ്റ്റിന്റെ സേവനം തേടിയതിന്റെയും രേഖകളും പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.
2018 ഒക്ടോബര്‍ 10നും 11നും ചീഫ് ജസ്റ്റിസ് അദ്ദേഹത്തിന്റെ വസതിയില്‍ വച്ച് തന്നെ ലൈംഗിക ഉദ്ദേശത്തോടെ സ്പര്‍ശിച്ചതായി 28 പേജുള്ള പരാതിയില്‍ അവകാശപ്പെടുന്നു.
RELATED STORIES
പ്രമുഖ ഇസ്ലാമിക പണ്ഡിതന് മൗലാനാ ഹഫീസുറഹ്മാന് ഉമരി അന്തരിച്ചു
24 May 2022 7:32 PM GMTകോട്ടയത്ത് മകളുടെ വെട്ടേറ്റ് മാതാവ് മരിച്ചു
24 May 2022 7:05 PM GMTമുദ്രാവാക്യ വിവാദം മുസ്ലിം വിരുദ്ധതയുടെ ഒടുവിലത്തെ ഉദാഹരണം: ജമാഅത്ത്...
24 May 2022 6:56 PM GMTആന്ധ്രയില്‍ ജില്ലയുടെ പേര് മാറ്റിയതിനെതിരായ പ്രതിഷേധം അക്രമാസക്തമായി;...
24 May 2022 6:23 PM GMTകുരങ്ങുപനി: ജില്ലാ കലക്ടര്‍മാര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്കി...
24 May 2022 6:14 PM GMTമദ്യകച്ചവട രംഗത്തെ അഴിമതി തുടച്ചുനീക്കും : മന്ത്രി
24 May 2022 5:58 PM GMT