നിര്‍മാണത്തിലിരിക്കുന്ന നാവികസേന യുദ്ധക്കപ്പലില്‍ തീപിടുത്തം; ഒരു മരണം
മുംബൈ: ദക്ഷിണ മുംബൈയിലെ കപ്പല്‍ നിര്‍മാണശാലയായ മസ്ഗാവ് ഡോകില്‍ നിര്‍മാണത്തിലിരിക്കുന്ന നാവികസേന യുദ്ധക്കപ്പല്‍ ഐഎന്‍എസ് വിശാഖപട്ടണത്തിലുണ്ടായ തീപിടിത്തത്തില്‍ ഒരു മരണം. കരാര്‍ ജീവനക്കാരനായ ബജേന്ദ്ര കുമാര്‍(23) ആണു പൊള്ളലേറ്റും ശ്വാസംമുട്ടിയും മരിച്ചത്. ഇന്നലെ വൈകിട്ടായായിരുന്നു തീപിടുത്തം. രാത്രിയോടെ തന്നെ തീ നിയന്ത്രണവിധേയമാക്കി. അഗ്നിരക്ഷാ സേനയുടെ എട്ട് യൂണിറ്റ് എത്തിയാണ് തീയണച്ചത്.
നാവികസേനയുടെ സ്കോര്‍പ്പീന്‍ മുങ്ങിക്കപ്പലുകളും മറ്റും നിര്‍മിക്കുന്ന കപ്പല്‍ നിര്‍മാണ ശാലയാണ് മസ്ഗാവ് ഡോക്ക്. 2018 മാര്‍ച്ചില്‍ ഐഎന്‍എസ് കൊല്‍ക്കത്തയുടെ നിര്‍മാണത്തിനിടെ ഇവിടെയുണ്ടായ വാതകച്ചോര്‍ച്ചയില്‍ കമാന്‍ഡര്‍ കുന്തല് വാധ്വ മരിച്ചിരുന്നു.
മുംബൈ നേവല്‍ ഡോക്യാര്‍ഡില്‍ അറ്റകുറ്റപ്പണിക്കിടെ ഐഎന്‍എസ് മാതംഗ എന്ന യുദ്ധക്കപ്പലിനു 2014 ഏപ്രിലില്‍ തീപിടിച്ചിരുന്നു.
RELATED STORIES
ഫാഷിസ്റ്റുകള്‍ നിര്‍മ്മിക്കുന്ന ഇസ്ലാമാഫോബിയ പ്രചാരണങ്ങള്‍...
22 May 2022 1:34 PM GMT3 ഡാമുകളിൽ റെഡ് അലർട്ട്, 10 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ജാഗ്രത
22 May 2022 10:46 AM GMT'വേട്ടപ്പട്ടികള്‍ ചാടി വീഴും, ദുര്‍ബലരായ ആരും അതിന് ഇരയാവാം!'; ...
22 May 2022 10:35 AM GMTകേരളത്തിന്റേത് സില്‍വര്‍ ലൈനല്ല, ഡാര്‍ക്ക് ലൈനാണ്: മേധാ പട്കര്‍
22 May 2022 10:01 AM GMT'മുസ്ലിം ആണെങ്കില്‍ തല്ലിക്കൊല്ലാം എന്നാണോ?'; നിയമവാഴ്ചയുടെ...
22 May 2022 9:32 AM GMTകേരളം ഇന്ധന നികുതി കൂട്ടിയിട്ടില്ലെന്ന വാദം ജനങ്ങളെ കബളിപ്പിക്കല്‍;...
22 May 2022 8:18 AM GMT