India

ഡല്‍ഹിയിലെ റാണി ഗാര്‍ഡന്‍ ചേരിയില്‍ തീപിടുത്തം

വീടുകള്‍ നശിച്ചു, ആളപായമില്ല

ഡല്‍ഹിയിലെ റാണി ഗാര്‍ഡന്‍ ചേരിയില്‍ തീപിടുത്തം
X

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഗീത കോളനിയിലെ റാണി ഗാര്‍ഡനിലെ ചേരി പ്രദേശത്ത് തീപിടുത്തം. പുലര്‍ച്ചെ ഒരുമണിയോടെയാണ് തീപിടുത്തം ഉണ്ടായത്. ഒരു സ്‌ക്രാപ്പ് വെയര്‍ഹൗസില്‍ നിന്നാണ് തീ പിടിച്ചതെന്നും അത് പെട്ടെന്നുതന്നെ അടുത്തുള്ള ചേരിയിലെ വീടുകളിലേക്ക് പടര്‍ന്നതായും ഫയര്‍ ഓഫീസര്‍ യശ്വന്ത് സിന്‍ഹ പറഞ്ഞു. ഏകദേശം ഇരുപതോളം ചേരി വാസസ്ഥലങ്ങള്‍ അപകടത്തില്‍ നശിച്ചു. സ്ഥലത്ത് എട്ട് ഫയര്‍ എഞ്ചിനുകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടുത്തത്തില്‍ ആളപായമില്ല. തീപിടുത്തത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഫയര്‍ഫോഴ്‌സ് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ഇവിടെ തീപിടുത്തമുണ്ടായിരുന്നു.

Next Story

RELATED STORIES

Share it