India

കുളച്ചല്‍ മണ്ടയ്ക്കാട് ക്ഷേത്രത്തില്‍ തീപ്പിടിത്തം; മേല്‍ക്കൂര കത്തിനശിച്ചു

കുളച്ചല്‍ മണ്ടയ്ക്കാട് ക്ഷേത്രത്തില്‍ തീപ്പിടിത്തം; മേല്‍ക്കൂര കത്തിനശിച്ചു
X

കുളച്ചല്‍: പ്രസിദ്ധമായ കന്യാകുമാരി മണ്ടയ്ക്കാട് ക്ഷേത്രത്തില്‍ തീപ്പിടിത്തം. ബുധനാഴ്ച രാവിലെ ഏഴോടെ ക്ഷേത്രത്തില്‍ ദീപാരാധന കഴിഞ്ഞശേഷമാണ് തീപ്പിടിത്തമുണ്ടായത്. ക്ഷേത്രത്തിന്റെ മേല്‍ക്കൂര കത്തിനശിച്ചു. തീപ്പിടിത്തത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. തക്കലയില്‍നിന്നും കുളച്ചലില്‍നിന്നും അഗ്‌നിശമന സേനയെത്തിയാണ് തീയണച്ചത്. തടിയില്‍ നിര്‍മിച്ച മേല്‍ക്കൂരയിലേക്ക് തീ പടരുകയും മേല്‍ക്കൂര കത്തിനശിക്കുകയുമായിരുന്നു.

പ്രതിഷ്ഠയ്ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. ലോക്ക് ഡൗണ്‍ ആയതിനാല്‍ ഭക്തരെത്തിയിരുന്നില്ലെങ്കിലും ക്ഷേത്രത്തിലെ പതിവ് പൂജകള്‍ നടന്നിരുന്നു. ശ്രീകോവിലിനുള്ളിലെ വിളക്കില്‍നിന്നോ കര്‍പൂരത്തില്‍നിന്നോ തീപടര്‍ന്നതാവാമെന്നാണ് കരുതുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് കുളച്ചല്‍ എഎസ്പി വിശ്വശാസ്ത്രി പറഞ്ഞു. ക്ഷേത്രപ്രവേശന വിളംബരത്തിന് മുമ്പുതന്നെ എല്ലാവര്‍ക്കും പ്രവേശനമുണ്ടായിരുന്ന ക്ഷേത്രമാണ് മണ്ടയ്ക്കാട് ക്ഷേത്രം.

Next Story

RELATED STORIES

Share it