ഡല്‍ഹി ഇഎസ്‌ഐ ആശുപത്രിയില്‍ തീപ്പിടിത്തം; ആറ് രോഗികളെ രക്ഷപ്പെടുത്തി
വെള്ളിയാഴ്ച രാവിലെ 9.10 ഓടെയാണ് തീപ്പിടിത്തമുണ്ടായത്. കെട്ടിടത്തില്‍ കുടുങ്ങിയ ആറുരോഗികളെ ഫയര്‍ഫോഴ്‌സെത്തിയാണ് രക്ഷപ്പെടുത്തിയത്.
BY NSH12 July 2019 6:04 AM GMT
X
NSH12 July 2019 6:04 AM GMT
ന്യൂഡല്‍ഹി: ബസായ് ദാരാപൂരിലെ ഇഎസ്‌ഐ മോഡല്‍ ആശുപത്രിയില്‍ തീപ്പിടിത്തം. ആര്‍ക്കും പരിക്കേറ്റതായി റിപോര്‍ട്ടുകളില്ല. വെള്ളിയാഴ്ച രാവിലെ 9.10 ഓടെയാണ് തീപ്പിടിത്തമുണ്ടായത്. കെട്ടിടത്തില്‍ കുടുങ്ങിയ ആറുരോഗികളെ ഫയര്‍ഫോഴ്‌സെത്തിയാണ് രക്ഷപ്പെടുത്തിയത്. ആശുപത്രിയുടെ മൂന്നാം നിലയിലുള്ള ഓപറേഷന്‍ തിയേറ്ററിന്റെ സീലിങ്ങില്‍നിന്നാണ് തീപടര്‍ന്നത്.
വിവരമറിഞ്ഞയുടന്‍ ഫയര്‍ഫോഴ്‌സിന്റെ ആറ് യൂനിറ്റ് സ്ഥലത്തെത്തി തീയണച്ചതിനാല്‍ വന്‍ അപകടമൊഴിവായി. പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ രോഗികളെ മറ്റിടങ്ങളിലേക്ക് മാറ്റി. തീ നിയന്ത്രണവിധേയമാണെന്ന് ചീഫ് ഫയര്‍ ഓഫിസര്‍ അതുല്‍ ഗാര്‍ഗ് അറിയിച്ചു. തീപ്പിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും അന്വേഷണം നടത്തിവരികയാണെന്നും ഫയര്‍ഫോഴ്‌സ് കൂട്ടിച്ചേര്‍ത്തു.
Next Story
RELATED STORIES
അമ്മ ഗെയിം ഡീലീറ്റ് ചെയ്തു, വീട് കത്തിക്കാനിറങ്ങി എട്ടാംക്ലാസുകാരന്; ...
17 May 2022 7:40 PM GMTമൊബൈല്‍ ചോദിച്ചിട്ട് അമ്മ നല്‍കിയില്ല; 16 കാരി ആത്മഹത്യ ചെയ്ത നിലയില്‍
17 May 2022 7:30 PM GMT'മലബാറിലെ ഒരു ഉപമ മാത്രം'; പരാമര്‍ശം തെറ്റായി തോന്നിയെങ്കില്‍ മാത്രം...
17 May 2022 6:41 PM GMTയുക്രെയ്നില്‍നിന്ന് മടങ്ങിയെത്തിയവര്‍ക്ക് ഇന്ത്യയില്‍ പഠനം...
17 May 2022 6:39 PM GMTബാരാമുള്ളയില്‍ പുതുതായി തുറന്ന വൈന്‍ ഷോപ്പിനു നേരെ ആക്രമണം; ഒരു മരണം
17 May 2022 6:34 PM GMTഗ്യാന്‍വാപിയെ ബാബരി ആക്കാന്‍ അനുവദിക്കില്ല: മുസ്തഫ കൊമ്മേരി
17 May 2022 6:26 PM GMT