- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റിപബ്ലിക് ദിന ബദൽ പരേഡിനായി തൊഴിലാളികളും; ഇനി തൊഴിലാളി–കർഷക ഐക്യപോരാട്ടം
കർഷക സംഘടനകളുമായുള്ള ചർച്ചയെ സർക്കാർ ഗൗരവത്തിൽ കാണുന്നില്ലെന്നതിനു തെളിവാണ് മന്ത്രിമാരും ബിജെപി നേതാക്കളും നടത്തുന്ന പ്രസ്‌താവനകളെന്ന് അഖിലേന്ത്യ കിസാൻ സംഘർഷ് കോ–ഓർഡിനേഷൻ കമ്മിറ്റി പറഞ്ഞു.

ന്യൂഡൽഹി: റിപബ്ലിക് ദിനത്തിൽ കർഷകർ നടത്തുന്ന ബദൽ പരേഡിൽ അണിചേരാൻ കേന്ദ്ര ട്രേഡ് യൂനിയനുകളും. 23 മുതൽ 25 വരെ ഡൽഹിയിലും രാജ്‌ഭവനുകൾക്ക് മുന്നിലും നടക്കുന്ന മഹാപടാവിലും തൊഴിലാളികൾ പങ്കെടുക്കും. സിഐടിയു, എഐടിയുസി, ഐഎൻടിയുസി, എച്ച്‌എംഎസ്, എഐസിസിടിയു, എഐയുടിയുസി, ടിയുസിസി, യുടിയുസി, സേവ, എൽപിഎഫ് എന്നീ ട്രേഡ് യൂനിയനുകളുടെ പൊതുവേദി ഇതിനായി ആഹ്വാനം നൽകി. ജീവനക്കാരുടെ സ്വതന്ത്ര ഫെഡറേഷനുകളും അസോസിയേഷനുകളും പങ്കുചേരും. ഇതോടെ തൊഴിലാളി–കർഷക ഐക്യപോരാട്ടം പുതിയ തലത്തിലേക്ക് ഉയരുകയാണ്.
കിരാതനിയമങ്ങൾ പിൻവലിക്കുന്നതിൽ സർക്കാർ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്നും കർഷക സമരത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നത് അപലപനീയമാണെന്നും ട്രേഡ് യൂനിയനുകൾ പ്രസ്‌താവനയിൽ പറഞ്ഞു. ചെന്നൈയിൽ വൻ പ്രതിഷേധം സംഘടിപ്പിച്ചു. ഹരിയാനയിൽ പ്രക്ഷോഭം ശക്തമാണ്. യുപിയിലെ ബാഗ്‌പതിൽ ട്രാക്ടർ റാലി നടന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ കർഷകർ ഡൽഹിയിലേക്ക് നീങ്ങുന്നു. വ്യാഴാഴ്‌ച ഡൽഹി പ്രാന്തങ്ങളിൽ ട്രാക്ടർ പരേഡുകൾ നടക്കും.
കർഷക സംഘടനകളുമായുള്ള ചർച്ചയെ സർക്കാർ ഗൗരവത്തിൽ കാണുന്നില്ലെന്നതിനു തെളിവാണ് മന്ത്രിമാരും ബിജെപി നേതാക്കളും നടത്തുന്ന പ്രസ്‌താവനകളെന്ന് അഖിലേന്ത്യ കിസാൻ സംഘർഷ് കോ–ഓർഡിനേഷൻ കമ്മിറ്റി പറഞ്ഞു. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നതാണ് കർഷകരുടെ ആവശ്യമെന്ന് മനസ്സിലായതായി ഏഴാംവട്ട ചർച്ചയിൽ കൃഷി മന്ത്രി പറഞ്ഞിരുന്നു.
മിനിമം താങ്ങുവില(എംഎസ്‌പി) തുടരുമെന്ന് സർക്കാർ പറയുമ്പോൾ മന്ത്രി നിതിൻ ഗഡ്‌കരി എംഎസ്‌പിയുടെ പ്രസക്തിയെ ചോദ്യം ചെയ്യുന്നു. പൊതുവിപണി വിലയെക്കാൾ കൂടുതലാണ് എംഎസ്‌പിയെന്ന് ഗഡ്‌കരി പറഞ്ഞു. ഭക്ഷ്യധാന്യം സംഭരിക്കാൻ സർക്കാരിന് കഴിയില്ലെന്നതാണ് നിതി ആയോഗ് അംഗങ്ങളുടെ നിലപാട്. ലോകത്തെ പട്ടിണിക്കാരിൽ 33 ശതമാനവും ഇന്ത്യയിലാണെന്ന വസ്‌തുത ഇവർ ഓർക്കുന്നില്ല. സർക്കാരിന്റെ പിടിവാശി കർഷകർ നേരിടുമെന്ന് കോ–ഓർഡിനേഷൻ കമ്മിറ്റി വ്യക്തമാക്കി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















