India

ഹരിയാന പിടിക്കാന്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ ആറു മണിക്കൂറിനകം കാര്‍ഷിക വായ്പ എഴുതിതള്ളും

അധികാരത്തിലേറിയാല്‍ ആറു മണിക്കൂറുകള്‍ക്കകം ഹരിയാനയിലെ കാര്‍ഷിക വായ്പ എഴുതി തള്ളുമെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഭൂപീന്ദര്‍ സിങ് ഹൂഢ വാഗ്ദാനം ചെയ്തിരിക്കുന്നത്. കര്‍ഷകരെ മറന്നുള്ള നടപടികളാണ് രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് തുടങ്ങിയ ഇടങ്ങളില്‍ ബിജെപിക്ക് തിരിച്ചടിയായത്.

ഹരിയാന പിടിക്കാന്‍ കോണ്‍ഗ്രസ്    അധികാരത്തിലേറിയാല്‍ ആറു മണിക്കൂറിനകം  കാര്‍ഷിക വായ്പ എഴുതിതള്ളും
X

ചാണ്ഡിഗഢ്: അധികാരത്തിലേറിയാല്‍ കാര്‍ഷിക വായ്പ എഴുതള്ളുമെന്ന വാഗ്ദാനം നല്‍കിയാണ് രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഢ് എന്നീ മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് വെന്നിക്കൊടി നാട്ടിയത്. സത്യപ്രതിജ്ഞ ചെയ്തു മണിക്കൂറുകള്‍ക്കകം കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ ഈ വാഗ്ദാനം നടപ്പാക്കി കയ്യടി നേടുകയും ചെയ്തു. ഇതേ വഴിയില്‍ ഹരിയാനയും പിടിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്.

അധികാരത്തിലേറിയാല്‍ ആറു മണിക്കൂറുകള്‍ക്കകം ഹരിയാനയിലെ കാര്‍ഷിക വായ്പ എഴുതി തള്ളുമെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഭൂപീന്ദര്‍ സിങ് ഹൂഢ വാഗ്ദാനം ചെയ്തിരിക്കുന്നത്. കര്‍ഷകരെ മറന്നുള്ള നടപടികളാണ് രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് തുടങ്ങിയ ഇടങ്ങളില്‍ ബിജെപിക്ക് തിരിച്ചടിയായത്.

അതിനാല്‍ തന്നെ വായ്പ എഴുതിതള്ളല്‍ ഉള്‍പ്പെടെ കര്‍ഷകരെ കയ്യിലെടുത്തുള്ള പ്രചാരണ പരിപാടികളായിരുന്നു കോണ്‍ഗ്രസ് ആവിഷ്‌ക്കരിച്ചത്. ഈ പ്രചരണങ്ങളെല്ലാം കോണ്‍ഗ്രസിന് വന്‍തോതില്‍ ഗുണം ചെയ്യുകയും ചെയ്തിരുന്നു. അധികാരം ലഭിച്ച സംസ്ഥാനങ്ങളില്‍ കര്‍ഷക കടങ്ങള്‍ എഴുതിത്തള്ളി കോണ്‍ഗ്രസ് വാഗ്ദാനം പാലിക്കുകയും ചെയ്തു. ഇതേ തന്ത്രം ഹരിയാനയിലും പയറ്റാനാണ് കോണ്‍ഗ്രസ് നീക്കം.

അടുത്ത വര്‍ഷം നടക്കുന്ന ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ക്ക് കോണ്‍ഗ്രസ് തുടക്കമിട്ടു. ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാറിന്റെ ഭരണപരാജയങ്ങള്‍ തുറന്നുകാട്ടിയാണ് കോണ്‍ഗ്രസ് പ്രചാരണം.

ഇതിനോടകം തന്നെ സംസ്ഥാന ഭരണത്തില്‍ അസംതൃപ്തരായ കര്‍ഷക ജനതയെ കയ്യിലെടുക്കുന്നതിനായി പാര്‍ട്ടിക്ക് അധികാരം ലഭിച്ച സംസ്ഥാനങ്ങളിലേതിന് സമാനമായി ഹരിയാനയിലും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന വാഗ്ദാനമാണ് കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്നത്.ഹരിയാണയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ ആറു മണിക്കൂറിനുള്ളില്‍ കാര്‍ഷിക കടങ്ങല്‍ എഴുതിത്തള്ളുമെന്നാണ് മുതിര്‍ന്ന നേതാവ് ഭൂപീന്ദര്‍ സിങ് ഹൂഡ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. കൂടാതെ, വാര്‍ധക്യ പെന്‍ഷന്‍ 2000 രൂപയില്‍ നിന്ന് 3000 ആയി വര്‍ധിപ്പിക്കും. 12 മണിക്കൂറിനകം വൈദ്യൂതി നിരക്കുകള്‍ പകുതിയായി കുറയ്ക്കുമെന്നും ഹൂഡ അവകാശപ്പെട്ടു.

ഹരിയാണയില്‍ രണ്ടുതവണ മുഖ്യമന്ത്രിയായ നേതാവാണ് ഭൂപീന്ദര്‍ സിങ് ഹൂഡ. അടുത്ത വര്‍ഷമാണ് ഹരിയാണയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. 90 അംഗനിയമസഭിയില്‍ നിലവില്‍ ബിജെപി 47, കോണ്‍ഗ്രസ് 17, ഐഎന്‍എല്‍ഡി 18 എന്നിങ്ങനെയാണ് അംഗബലം.




Next Story

RELATED STORIES

Share it