India

ഐഎൻഎസ് രൺവീറിലെ സ്ഫോടനം: അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

യുദ്ധക്കപ്പലായ ഐഎൻഎസ് രൺവീറിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ഐഎൻഎസ് രൺവീറിലെ സ്ഫോടനം: അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ
X

മുംബൈ: നാവികസേനയുടെ കപ്പലിൽ ഉണ്ടായ പൊട്ടിത്തെറിയിൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. വാർത്താക്കുറിപ്പിലൂടെയാണ് പ്രതിരോധ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

യുദ്ധക്കപ്പലായ ഐഎൻഎസ് രൺവീറിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കപ്പലിൽ പൊട്ടിത്തെറിയുണ്ടായതായി പ്രതിരോധ മന്ത്രാലയം നേരത്തെ സ്ഥിരീകരിച്ചിരുന്നു. പൊട്ടിത്തെറിയുണ്ടായതിന് പിന്നാലെ കപ്പലിലെ ജീവനക്കാർ അവസരത്തിനൊത്ത് ഉയർന്നുവെന്നും ഉടൻ തന്നെ സാഹചര്യം നിയന്ത്രണവിധേയമാക്കിയെന്നും അറിയിച്ചു.

പരിക്കേറ്റവരുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല. കപ്പലിൽ സംഭവിച്ചത് എന്താണെന്ന് വിശദമായി മനസിലാക്കാൻ ബോർഡ് ഓഫ് ഇൻക്വയറി രൂപീകരിച്ചു. ബേസ് പോർട്ടിലേക്ക് മടങ്ങവേയാണ് കപ്പലിൽ പൊട്ടിത്തെറിയുണ്ടായത്. ഇന്ത്യൻ നാവികസേനയുടെ അഞ്ച് രജ്പുത് ക്ലാസ് യുദ്ധക്കപ്പലുകളിൽ നാലാമത്തേതാണ് ഐഎൻഎസ് രൺവീർ.

Next Story

RELATED STORIES

Share it