India

യുപിയില്‍ പടക്കശാലയില്‍ പൊട്ടിത്തെറി; അഞ്ചുമരണം

അപകടത്തില്‍ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു.

യുപിയില്‍ പടക്കശാലയില്‍ പൊട്ടിത്തെറി; അഞ്ചുമരണം
X

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ പടക്കനിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ അഞ്ചുപേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയില്‍ വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു അപകടം. മരണപ്പെട്ടവരില്‍ ഒരു യുവതിയും ഉള്‍പ്പെടുന്നു.

സംഭവത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് ദു:ഖം രേഖപ്പെടുത്തി. അപകടത്തില്‍ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു. കന്ദല പോലിസ് സ്‌റ്റേഷന്‍ പരിധിയിലായിരുന്നു അപകടമുണ്ടായത്.

Next Story

RELATED STORIES

Share it