India

വോട്ടിങ് മെഷീന്‍ പൊരുത്തക്കേട്: തിരഞ്ഞെടുപ്പു കമ്മീഷന്‍ സംശയം ദൂരീകരിക്കണമെന്ന് എസ്ഡിപിഐ

ദേശീയ മാധ്യമങ്ങളുള്‍പ്പടെ വാര്‍ത്ത റിപോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് പൊതുസമൂഹത്തില്‍ ഇതുസംബന്ധിച്ച ഗുരുതരമായ അവിശ്വാസമുണ്ടായിരിക്കുകയാണ്.

വോട്ടിങ് മെഷീന്‍ പൊരുത്തക്കേട്: തിരഞ്ഞെടുപ്പു കമ്മീഷന്‍ സംശയം ദൂരീകരിക്കണമെന്ന് എസ്ഡിപിഐ
X

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജ്യത്തെ ഭൂരിപക്ഷം മണ്ഡലങ്ങളിലും വോട്ടിങ് മെഷീനിലെ വോട്ടും പോള്‍ചെയ്ത വോട്ടും തമ്മിലുള്ള പൊരുത്തക്കേടില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംശയം ദൂരീകരിക്കണമെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി ആവശ്യപ്പെട്ടു. ദേശീയ മാധ്യമങ്ങളുള്‍പ്പടെ വാര്‍ത്ത റിപോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് പൊതുസമൂഹത്തില്‍ ഇതുസംബന്ധിച്ച ഗുരുതരമായ അവിശ്വാസമുണ്ടായിരിക്കുകയാണ്.

തിരഞ്ഞെടുപ്പ് അവകാശം ലംഘിക്കപ്പെട്ടതായാണ് വോട്ടര്‍മാര്‍ ആശങ്കപ്പെടുന്നത്. തിരഞ്ഞെടുപ്പു കമ്മീഷന്റെ വിശ്വാസ്യത നിലനിര്‍ത്തുന്നതിന് ഇതുസംബന്ധിച്ച സംശയം ദൂരീകരിക്കപ്പെടണം. പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ പ്രശ്‌നം പരിഹരിക്കുന്നതിന് അടിയന്തരമായി ഇടപെടണം. ഇതുസംബന്ധിച്ച് ഏതൊരു നീക്കത്തിനും പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക്് എസ്ഡിപിഐയുടെ പൂര്‍ണപിന്തുണ അറിയിക്കുന്നതായും ഫൈസി വ്യക്തമാക്കി. തിരഞ്ഞെടുപ്പു പ്രക്രിയയുടെ സുതാര്യമായ പരിശോധനയാണ് ഏകപരിഹാരം. 100 ശതമാനം വിവിപാറ്റ് എണ്ണണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യത്തെ എതിര്‍ത്ത കമ്മീഷന്റെയും ഭരണകക്ഷിയുടെയും നിലപാട് സംശയം വര്‍ധിപ്പിച്ചിരിക്കുകയാണ്.

ഇവിഎം എണ്ണിയ ശേഷം മാത്രമേ വിവിപാറ്റ് സ്ലിപ് എണ്ണാവൂ എന്ന നിര്‍ദേശവും സംശയകരമാണ്. ഇതിനെതിരേ പൊതുസമൂഹം രംഗത്തുവരണം. ഭരണാഘടനാവകാശം ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ല എന്ന് പൗരന്‍മാര്‍ ഉറപ്പാക്കണം. ഭരണഘടനാവകാശങ്ങളും ജനാധിപത്യമൂല്യങ്ങളും സംരക്ഷിക്കുന്നതിന് എസ്ഡിപിഐ പ്രതിജ്ഞാബദ്ധമാണെന്നും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തെ സംരക്ഷിക്കുന്നതിന് ഇവിഎം പൊരുത്തക്കേടിനെതിരേ ജനാധിപത്യശക്തികള്‍ രംഗത്തുവരണമെന്നും ഫൈസി ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it