India

'എത്തിക്‌സ് കമ്മിറ്റി എല്ലാ നിയമങ്ങളും ലംഘിച്ചു'; പാര്‍ലിമെന്റ് കവാടത്തില്‍ പൊട്ടിത്തെറിച്ച് മഹുവ മൊയ്ത്ര

എത്തിക്‌സ് കമ്മിറ്റി എല്ലാ നിയമങ്ങളും ലംഘിച്ചു;   പാര്‍ലിമെന്റ് കവാടത്തില്‍ പൊട്ടിത്തെറിച്ച് മഹുവ മൊയ്ത്ര
X

ന്യൂഡല്‍ഹി: ചോദ്യത്തിന് കോഴ ആരോപണത്തിന്റെ പേരില്‍ എത്തിക്‌സ് കമ്മിറ്റി പാര്‍ലിമെന്റില്‍നിന്ന് പുറത്താക്കിയതിനു പിന്നാലെ പൊട്ടിത്തെറിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. ലോക്‌സഭയില്‍ നിന്ന് പുറത്താക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് ഇന്‍ഡ്യ സഖ്യത്തിലെ എംപിമാരോടൊപ്പം പാര്‍ലിമെന്റിനു പുറത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മഹുവ മൊയ്ത്ര ആഞ്ഞടിച്ചത്. എത്തിക്‌സ് കമ്മിറ്റി എല്ലാ നിയമങ്ങളും ലംഘിച്ചതായും നാളെ എന്നെ ഉപദ്രവിക്കാന്‍ സിബിഐയെ എന്റെ വീട്ടിലേക്ക് അയക്കുമെന്നും മൊയ്ത്ര പറഞ്ഞു. ഇന്ന് പാര്‍ലമെന്റില്‍ ഈ വിഷയത്തില്‍ സംസാരിക്കാന്‍ മഹുവയെ സംസാരിക്കാന്‍ അനുവദിക്കാത്തതില്‍ ചില പ്രതിപക്ഷ നേതാക്കളും പ്രതിഷേധിച്ചു. 'വിരോധാഭാസമെന്നു പറയട്ടെ, അംഗങ്ങളുടെ ധാര്‍മ്മിക ദിശാസൂചകമായി വര്‍ത്തിക്കുന്നതിനായി രൂപീകരിച്ച എത്തിക്‌സ് കമ്മിറ്റി, ഒരിക്കലും ചെയ്യാന്‍ പാടില്ലാത്താതാണ് ഇന്ന് ദുരുപയോഗം ചെയ്തത്. ഇത് പ്രതിപക്ഷത്തെ ബുള്‍ഡോസ് ചെയ്ത് നമ്മെ നേരിടാനുള്ള മറ്റൊരു ആയുധമായി മാറുകയാണ്. ഈ കമ്മിറ്റിയും റിപോര്‍ട്ടും എല്ലാ നിയമങ്ങളും ലംഘിച്ചിരിക്കുന്നുവെന്നും അവര്‍ പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുടെ അഭിപ്രായത്തിനൊപ്പമാണ് പ്രതിപക്ഷം നില്‍ക്കുന്നതെന്ന് മൊയ്ത്രയുടെ പിന്നാലെ സോണിയാ ഗാന്ധി പറഞ്ഞു.



Next Story

RELATED STORIES

Share it