India

പുതിയ ദേശീയ വിദ്യാഭ്യാസ കൗണ്‍സില്‍ നിയമം അഴിമതിക്ക് വഴിയൊരുക്കുമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി

ബില്ലില്‍ നിര്‍ദേശിക്കപ്പെട്ട എല്ലാ സമിതികളിലും അതിലെ ഭാരവാഹികളിലെ തിരഞ്ഞെടുപ്പിലും സര്‍ക്കാരിന് യഥേഷ്ടം നാമനിര്‍ദേശം ചെയ്യാന്‍ സാധിക്കും. തിരഞ്ഞെടുപ്പിലൂടെ വരുന്നവരുടെ എണ്ണം വളരെ തുച്ഛമാണ്.

പുതിയ ദേശീയ വിദ്യാഭ്യാസ കൗണ്‍സില്‍ നിയമം അഴിമതിക്ക് വഴിയൊരുക്കുമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി
X

ന്യൂഡല്‍ഹി: പുതിയ ദേശീയ വിദ്യാഭ്യാസ കൗണ്‍സില്‍ നിയമം പിന്തിരിപ്പന്‍ സ്വഭാവമുള്ളതാണെന്നും മെഡിക്കല്‍ വിദ്യാഭ്യാസമേഖലയില്‍ അഴിമതി വളര്‍ന്നുവരാന്‍ വഴിയൊരുക്കുമെന്നും ഇ ടി മുഹമ്മദ് ബഷീര്‍ എംപി. പാര്‍ലമെന്റില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബില്ലില്‍ നിര്‍ദേശിക്കപ്പെട്ട എല്ലാ സമിതികളിലും അതിലെ ഭാരവാഹികളിലെ തിരഞ്ഞെടുപ്പിലും സര്‍ക്കാരിന് യഥേഷ്ടം നാമനിര്‍ദേശം ചെയ്യാന്‍ സാധിക്കും. തിരഞ്ഞെടുപ്പിലൂടെ വരുന്നവരുടെ എണ്ണം വളരെ തുച്ഛമാണ്.

വൈദ്യശാസ്ത്ര വിദ്യാഭ്യാസമേഖലയിലെ ജനാധിപത്യസംവിധാനത്തെ ഇത് തകിടം മറിക്കുന്നതാണ്.ദേശീയ മെഡിക്കല്‍ കൗണ്‍സിലില്‍ മിക്കവാറും പേര്‍ ഡോക്ടര്‍മാര്‍ തന്നെയാണ്. ഡോക്ടര്‍മാര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കണം. പക്ഷേ, ഇതുതന്നെയാവരുത്. മറിച്ച് സാമൂഹ്യശാസ്ത്രജ്ഞന്‍മാര്‍, ബഹുജനപ്രതിനിധികള്‍, വിദ്യാഭ്യാസവിദഗ്ധര്‍ എന്നീ വിഭാഗങ്ങളുടെ കൂടി സാന്നിധ്യവും ഇതില്‍ ഉറപ്പുവരുത്തേണ്ടതുണ്ട്.ഈ ബില്‍ രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിന്റെ ലംഘനമാണ്. എംബിബിഎസ് കഴിഞ്ഞാല്‍ പ്രാക്ടീസ് ചെയ്യണമെങ്കില്‍ അടുത്ത പരീക്ഷകൂടി പാസാവണമെന്ന വകുപ്പ് യാതൊരു ന്യായീകരണവുമില്ലാത്ത നടപടിയാണ്.

50 ശതമാനത്തിന്റെ ഫീസ് നിര്‍ണയത്തില്‍ എന്‍എംസി മാര്‍ഗനിര്‍ദേശം നല്‍കണമെന്നും ബാക്കി പകുതി മാനേജ്‌മെന്റുകള്‍ക്ക് തീരുമാനിക്കാമെന്നുമുള്ള നിയമം അംഗീകരിക്കാനാവില്ല. അത് മെഡിക്കല്‍ വിദ്യാഭ്യാസരംഗത്ത് പ്രാന്തവല്‍ക്കരിക്കപ്പെട്ടവരെ അകറ്റിനിര്‍ത്താനും അഴിമതി കടന്നുവരാനും സാധിക്കും. മെഡിക്കല്‍രംഗത്ത് പ്രാക്ടീസ് ചെയ്യാനെന്ന പേരില്‍ ഒരു പുതിയ വിഭാഗത്തിന് ലൈസന്‍സ് കൊടുക്കാനുള്ള ബില്ലിലെ നിര്‍ദേശം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും അതില്‍നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്നും എംപി പാര്‍ലമെന്റില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it