India

ഇപിഎഫ് പലിശ നിരക്ക് 8.1 ശതമാനമായി കുറച്ചു

ഇപിഎഫ് പലിശ നിരക്ക് 8.1 ശതമാനമായി കുറച്ചു
X

ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിനുള്ള പലിശ നിരക്ക് കേന്ദ്രസര്‍ക്കാര്‍ കത്തനെ കുറച്ചു. 8.5 ശതമാനമുണ്ടായിരുന്നത് 8.1 ശതമാനമായാണ് കുറച്ചത്. 2021-22 സാമ്പത്തിക വര്‍ഷം 8.1 ശതമാനം പലിശ നല്‍കിയാല്‍ മതിയെന്നാണ് ഇപിഎഫ്ഒ യോഗത്തില്‍ ധാരണയായത്. കഴിഞ്ഞ 40 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ പലിശനിരക്കാണിത്. നിരക്കില്‍ 40 ബേസിസ് പോയന്റി(0.40%)ന്റെ കുറവാണ് വരുത്തിയത്.

പലിശനിരക്ക് താഴ്ത്തിയ നടപടി രാജ്യത്തെ ആറ് കോടി ശമ്പളക്കാരെ ബാധിക്കുമെന്നാണ് റിപോര്‍ട്ട്. അസമിലെ ഗുവാഹട്ടിയില്‍ ചേര്‍ന്ന എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന്റെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെ യോഗത്തിലാണ് തീരുമാനം. പലിശ നിരക്ക് സംബന്ധിച്ച ശുപാര്‍ശയില്‍ ധനമന്ത്രാലയമാണ് അന്തിമതീരുമാനമെടുക്കുക.

Next Story

RELATED STORIES

Share it