മസ്തിഷ്കജ്വരം: ബിഹാറില്‍ മരിച്ച കുട്ടികളുടെ എണ്ണം 83 ആയി
BY SHN15 Jun 2019 9:30 AM GMT
X
SHN15 Jun 2019 9:30 AM GMT
പട്ന: ബിഹാറില്‍ മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 83 ആയി ഉയര്‍ന്നു. ആറു കുട്ടികള്‍ കൂടി മരിച്ചതോടെയാണ് ഇന്ന് മരണ സംഖ്യ 83 ആയി മാറിയത്. എസ്കെഎംസിഎച്ച് ആശുപത്രി, കെജരിവാള്‍ ആശുപത്രി എന്നിവിടങ്ങളിലായി മൂന്നു കുട്ടികള്‍ വീതമാണു മരിച്ചത്. 250 കുട്ടികള്‍ രോഗം ബാധിച്ച് ഇപ്പോള്‍ വിവിധ ആശുപത്രികളിലായി ചികിൽസയിലാണ്. മുസഫര്‍പൂരില്‍ മാത്രം 132 കുട്ടികൾക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. പത്തുവയസ്സില്‍ താഴെയുള്ള കുട്ടികളുടെ തലച്ചോറിനെ ബാധിക്കുന്ന കടുത്ത പനിയാണ് അക്യൂട്ട് എന്‍സിഫിലിറ്റിസ് സിന്‍ഡ്രോം എന്ന മസ്തിഷ്കജ്വരം. ഇതു പരത്തുന്നതു കൊതുകുകളാണെന്നും അതല്ല ലിച്ചി പഴമാണെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
Next Story
RELATED STORIES
മൂവാറ്റുപുഴയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് നേരെ വ്യാപക...
26 May 2022 2:49 PM GMTമുസ്ലിം ആരാധനാലയങ്ങള്‍ക്കെതിരായ നീക്കങ്ങളെ ചെറുക്കുക: പോപുലര്‍...
26 May 2022 2:27 PM GMTരാജ്യദ്രോഹ കേസ്: ജാമ്യത്തിനായി കീഴ്ക്കോടതിയെ സമീപിക്കാന്‍ ഷര്‍ജീല്‍...
26 May 2022 2:17 PM GMTമഴ : ഇന്നും നാളെയും ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച്...
26 May 2022 1:55 PM GMTരാജ്യത്ത് വാഹന ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ചു; ജൂണ്‍ ഒന്ന്...
26 May 2022 1:21 PM GMTമധ്യപ്രദേശില്‍ ദര്‍ഗയ്ക്ക് സമീപം വിഗ്രഹം സ്ഥാപിച്ച സംഭവം: കലാപബാധിത...
26 May 2022 12:37 PM GMT