India

കൊവിഡ്: മാറ്റിവച്ച രാജ്യസഭാ തിരഞ്ഞെടുപ്പ് ജൂണ്‍ 19ന് നടക്കും

മാര്‍ച്ച് മാസത്തിലായിരുന്നു രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. എന്നാല്‍, കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അത് മാറ്റിവയ്ക്കുകയായിരുന്നു.

കൊവിഡ്: മാറ്റിവച്ച രാജ്യസഭാ തിരഞ്ഞെടുപ്പ് ജൂണ്‍ 19ന് നടക്കും
X

ന്യൂഡല്‍ഹി: ലോക്ക് ഡൗണിനെത്തുടര്‍ന്ന് മാറ്റിവച്ച രാജ്യസഭാ തിരഞ്ഞെടുപ്പ് ജൂണ്‍ 19ന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. മാര്‍ച്ച് മാസത്തിലായിരുന്നു രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. എന്നാല്‍, കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അത് മാറ്റിവയ്ക്കുകയായിരുന്നു. ഭരണഘടന അനുച്ഛേദം 324 അനുസരിച്ചാണ് തിരഞ്ഞെടുപ്പ് മാറ്റിവച്ചത്. തിരഞ്ഞെടുപ്പ് നടത്താനുള്ള ക്രമീകരണങ്ങള്‍ ചെയ്യുമ്പോള്‍ കൊവിഡ് 19 കണ്ടെയ്ന്‍മെന്റ് നടപടികളെക്കുറിച്ച് നിലവിലുള്ള നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ നിയോഗിക്കാന്‍ ചീഫ് സെക്രട്ടറിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഒഴിവുവന്ന 55 രാജ്യസഭ സീറ്റുകളിലേക്ക് 17 സംസ്ഥാനങ്ങളില്‍നിന്നായി നാമനിര്‍ദേശം ലഭിച്ചിട്ടുണ്ട്. ഇതില്‍ 37 സീറ്റുകളില്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ബാക്കിയുള്ള 18 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കാനുള്ളത്. പട്ടികയില്‍ ആന്ധ്രാപ്രദേശില്‍നിന്നും ഗുജറാത്തില്‍നിന്നും 4 വീതവും മധ്യപ്രദേശില്‍നിന്നും രാജസ്ഥാനില്‍നിന്നും മൂന്നുവീതവും ജാര്‍ഖണ്ഡില്‍നിന്ന് രണ്ടുവീതവും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ മേഘാലയ, മണിപ്പൂര്‍ എന്നിവിടങ്ങളില്‍നിന്ന് ഒരുസീറ്റ് വീതവും ഉള്‍പ്പെടുന്നു. ജൂണ്‍ 19ന് രാവിലെ 9ന് വോട്ടെടുപ്പ് ആരംഭിക്കും.

Next Story

RELATED STORIES

Share it