India

വിജയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമുള്ള മുന്നറിയിപ്പ്-രാഹുല്‍

സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് നേടിയ വിജയം രാജ്യത്ത് അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പോടെ മോദിയും ബിജെപിയും പരാജയപ്പെടുമെന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

വിജയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമുള്ള മുന്നറിയിപ്പ്-രാഹുല്‍
X

ന്യൂഡല്‍ഹി: സംസ്ഥാന തിരഞ്ഞെടുപ്പുകളിലെ വിജയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമുള്ള മുന്നറിയിപ്പാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് നേടിയ വിജയം രാജ്യത്ത് അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പോടെ മോദിയും ബിജെപിയും പരാജയപ്പെടുമെന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പു വിജയങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസ് ആസ്ഥാനത്ത് മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം വാര്‍ത്താസമ്മേളനത്തിനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

ഈ വിജയം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും കര്‍ഷകരുടെയും യുവാക്കളുടെയും കൂടിയാണെന്ന് രാഹുല്‍ പറഞ്ഞു. വിജയിച്ച സംസ്ഥാനങ്ങളില്‍ പുതിയ ലക്ഷ്യ ബോധത്തോടെ പ്രവര്‍ത്തനം ആരംഭിക്കും. കോണ്‍ഗ്രസിന് ഇപ്പോള്‍ വലിയ ഉത്തരവാദിത്തമാണ് വന്നു ചേര്‍ന്നിരിക്കുന്നത്. കോണ്‍ഗ്രസിനെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി പറയുന്നു. ഭിന്ന സാഹചര്യങ്ങളില്‍ തല ഉയര്‍ത്തി നിന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വിജയമാണിത്. പരാജയപ്പെട്ട രണ്ടു സംസ്ഥാനങ്ങളായ മിസോറാമിലെയും തെലുങ്കാനയിലെയും പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങളെയും മാനിക്കുന്നു. അവരെ അഭിനന്ദിക്കുന്നു. കര്‍ഷകരോട് കോണ്‍ഗ്രസിന് പ്രത്യേക ഉത്തരവാദിത്തമുണ്ട്. അവരുടെ ക്ഷേമം മുന്‍ നിര്‍ത്തി പ്രവര്‍ത്തിക്കും. രാജ്യത്തെ സാധാരണ ജനങ്ങളോടും കര്‍ഷകരോടും ഒന്നിച്ചു ചേര്‍ന്ന് പ്രവര്‍ത്തിക്കും.

കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ നിന്ന്, പ്രത്യേകിച്ച് അഞ്ചു വര്‍ഷം മുന്‍പ് നടന്ന പൊതു തിരഞ്ഞെടുപ്പിന് ശേഷം താന്‍ വളരെയേറെ മാറിയിരിക്കുന്നു. ഇക്കാര്യം കഴിഞ്ഞ ദിവസം സോണിയ ഗാന്ധിയോടും സംസാരിച്ചിരുന്നു. 2014 തെരഞ്ഞെടുപ്പില്‍ നിന്ന് വളരേ ഏറെ കാര്യങ്ങള്‍ പഠിക്കുകയും മനസിലാക്കുകയും ചെയ്തു. ജനങ്ങളുടെ വികാരം മനസിലാക്കി പ്രവര്‍ത്തിക്കുക എന്നതാണ് ഏറ്റവും പ്രധാനകാര്യം. ഇതാണ് നരേന്ദ്ര മോദി മറന്നു കളഞ്ഞ ഏറ്റവും പ്രധാന കാര്യമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ഹൃദയസ്പന്ദനത്തിന് കാതോര്‍ക്കാന്‍ മോദി വിസമ്മതിച്ചു. ജനവികാരത്തെ തികഞ്ഞ ധാര്‍ഷ്ഠ്യത്തോടെയാണ് അദ്ദേഹം സമീപിച്ചതെന്നും രാഹുല്‍ പറഞ്ഞു.

യുവാക്കളുടെ ഭാവിയെക്കുറിച്ച് വലിയ ചോദ്യങ്ങള്‍ രാജ്യത്ത് ഉയരുന്നുണ്ട്. കര്‍ഷകര്‍ക്കിടയിലും വലിയ ആശങ്കകള്‍ നിലനില്‍ക്കുന്നു. നിലവിലെ പ്രതികൂല സാഹചര്യങ്ങളെ എങ്ങനെ അതിജീവിക്കും എന്ന ചോദ്യമാണ് കര്‍ഷകരുടെ ഇടയില്‍ ഉയര്‍ന്നു നില്‍ക്കുന്നത്. വിജയിച്ച സംസ്ഥാനങ്ങളില്‍ ഒരു പുതിയ കാഴ്ചപ്പാട് നല്‍കാനാണ് കോണ്‍ഗ്രസ് പദ്ധതിയിടുന്നത്. രാജ്യം നോട്ട് നിരോധനത്തിലും ഇന്ധന വില വര്‍ധനവിലും മറ്റു വിഷയങ്ങളിലും ഒട്ടും തന്നെ തൃപ്തികരമല്ലെന്ന സൂചനയാണ് ഇപ്പോള്‍ വ്യക്തമായിക്കൊണ്ടിരിക്കുന്നത്.

കര്‍ഷകരുടെ വിഷയം കേന്ദ്ര വിഷയം തന്നെയാണ്. ഇതിനായി ഒരു പുതിയ കാഴ്ചപ്പാട് രൂപീകരിക്കേണ്ടതുണ്ട്. ഈ വിഷയത്തില്‍ പ്രധാനമന്ത്രി രാജ്യത്തിന് നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ല. ബിജെപിയെ എതിരിടുന്ന കാര്യത്തില്‍ കോണ്‍ഗ്രസിന്റെയും ബിഎസ്പിയുടെയും സമാജ് വാദി പാര്‍ട്ടിയുടെയും നിലപാട് ഒന്നാണെന്നും രാഹുല്‍ പറഞ്ഞു.

Next Story

RELATED STORIES

Share it