India

വിദ്യാഭ്യാസവും സമ്പന്നതയും കുടുംബങ്ങളെ വിവാഹ മോചനത്തിലേക്ക് നയിക്കുന്നു: മോഹൻ ഭഗവത്

ഇന്ത്യക്ക് ഹിന്ദു സമൂഹമല്ലാതെ മറ്റൊരു മാർഗവുമില്ല, ഒരു കുടുംബത്തെപ്പോലെ പെരുമാറുകയല്ലാതെ ഹിന്ദു സമൂഹത്തിന് മറ്റ് മാർഗമില്ല

വിദ്യാഭ്യാസവും സമ്പന്നതയും കുടുംബങ്ങളെ വിവാഹ മോചനത്തിലേക്ക് നയിക്കുന്നു: മോഹൻ ഭഗവത്
X

അഹമ്മദാബാദ്: വിദ്യാഭ്യാസവും സമ്പന്നതയും കുടുംബങ്ങളെ വിവാഹ മോചനത്തിലേക്ക് നയിക്കുന്നുവെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത്. ഇന്ത്യയിൽ ഹിന്ദു സമൂഹത്തിന് ഒരു ബദലുമില്ലെന്നും ഭഗവത് പറഞ്ഞു. അഹമ്മദാബാദിൽ ആർ‌എസ്‌എസ് പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

സമീപകാലങ്ങളില്‍ വിവാഹ മോചനങ്ങള്‍ കൂടുന്നതായാണ് കാണാന്‍ കഴിയുന്നത്. ചെറിയ വിഷയങ്ങളില്‍ കുടുംബങ്ങളില്‍ കലഹം കൂടിവരുന്നു. വിദ്യാഭ്യാസവും സമ്പത്തുമുള്ള കുടുംബങ്ങളിലാണ് വിവാഹമോചനം കൂടുതല്‍. അവരുടെ അഹങ്കാരമാണ് അതിലേക്ക് നയിക്കുന്നത്. കുടുംബം തകര്‍ന്നാല്‍ സമൂഹവും തകരുമെന്നും മോഹന്‍ ഭഗവത് പറഞ്ഞു.

2000 വര്‍ഷം പഴക്കമുള്ള പാരമ്പര്യങ്ങളുടേ മേലാണ് ഈ സമൂഹം നിലനില്‍ക്കുന്നത്. അന്നൊക്കെ സ്ത്രീകളെ വീട്ടിനുള്ളിത്തന്നെ ഇരുത്തുകയായിരുന്നു പതിവ്. അതായിരുന്നു നമ്മുടെ സമൂഹത്തിന്റെ സുവര്‍ണ കാലമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഹിന്ദു സമൂഹം സദ്‌ഗുണപരവും സംഘടിതവുമായിരിക്കണം. ഇന്ത്യക്ക് ഹിന്ദു സമൂഹമല്ലാതെ മറ്റൊരു മാർഗവുമില്ല, ഒരു കുടുംബത്തെപ്പോലെ പെരുമാറുകയല്ലാതെ ഹിന്ദു സമൂഹത്തിന് മറ്റ് മാർഗമില്ലെന്നും ആർ‌എസ്‌എസ് മേധാവി പറഞ്ഞു.

Next Story

RELATED STORIES

Share it