212 ഗ്രാം ഹെറോയിനുമായി മുംബൈയില്‍ യുവാവ് അറസ്റ്റില്‍

X
NSH22 Feb 2021 5:34 AM GMT
മുംബൈ: 212 ഗ്രാം ഹെറോയിനുമായി മുംബൈ ബാദ്ര മേഖലയില്‍നിന്ന് യുവാവ് അറസ്റ്റിലായി. അര്‍ബാസ് റഫീഖ് ഷെയ്ഖ് (26) ആണ് പിടിയിലായത്. മുംബൈ ആന്റി നര്‍കോട്ടിക്‌സ് സെല്ലാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ പക്കല്‍നിന്നും പിടികൂടിയ 212 ഗ്രാം ഹെറോയിന് ഏകദേശം 63 ലക്ഷം രൂപ വിലവരുമെന്ന് നര്‍ക്കോട്ടിക് വിഭാഗം അറിയിച്ചു.
എന്‍ഡിപിഎസ് നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും ആന്റി നര്‍കോട്ടിക്‌സ് സെല്‍ അറിയിച്ചു.
Next Story