India

മയക്കുമരുന്ന് കേസ്; നടന്‍ സിദ്ധാന്ത് കപൂറിന് നോട്ടീസ്, സഹോദരി ശ്രദ്ധ കപൂറിനെയും ചോദ്യം ചെയ്യും

മയക്കുമരുന്ന് കേസ്; നടന്‍ സിദ്ധാന്ത് കപൂറിന് നോട്ടീസ്, സഹോദരി ശ്രദ്ധ കപൂറിനെയും ചോദ്യം ചെയ്യും
X

മുംബൈ: മയക്കുമരുന്ന് ഇടപാടുമായ ബന്ധപ്പെട്ട കേസില്‍ ബോളിവുഡ് നടനും സംവിധായകനുമായ സിദ്ധാന്ത് കപൂറിന് മുംബൈ പോലീസ് നോട്ടിസ് അയച്ചു. അധോലോക നേതാവ് ദാവൂദ് ഇബ്രാഹിം കൂടി ഉള്‍പ്പെട്ട മയക്കുമരുന്ന് കേസിലാണ് പോലിസ് നടപടി. ശക്തി കപൂറിന്റെ മകനും നടി ശ്രദ്ധ കപൂറിന്റെ സഹോദരനുമായ സിദ്ധാന്തിനോട് നവംബര്‍ 25 ന് മൊഴി രേഖപ്പെടുത്താന്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു.252 കോടി രൂപയുടെ മെഫെഡ്രോണ്‍ പിടികൂടിയ കേസിലെ പ്രധാന പ്രതിയായ മുഹമ്മദ് സലിം മുഹമ്മദ് സുഹൈല്‍ ഷെയ്ഖിനെ ചോദ്യം ചെയ്യുന്നതിനിടെ ശ്രദ്ധ കപൂര്‍, സിദ്ധാന്ത് കപൂര്‍, നോറ ഫത്തേഹി തുടങ്ങിയവരുടെ പേരുകള്‍ പറഞ്ഞിരുന്നു. ഇവര്‍ക്കും വൈകാതെ നോട്ടീസ് അയച്ചേക്കും





Next Story

RELATED STORIES

Share it