India

ഹരിയാനയിലും ഡൽഹിയിൽ അഞ്ച് മെഡിക്കൽ ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കാൻ ഡിആർഡിഒ

ഈ പ്ലാന്റുകൾ ഓക്സിജൻ മറ്റിടങ്ങളിൽ നിന്ന് എത്തിക്കുന്ന പ്രശ്നങ്ങളെ മറികടന്ന് അടിയന്തിര സാഹചര്യങ്ങളിൽ കൊവിഡ് രോഗികളെ സഹായിക്കും.

ഹരിയാനയിലും ഡൽഹിയിൽ അഞ്ച് മെഡിക്കൽ ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കാൻ ഡിആർഡിഒ
X

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകളുടെ അനിയന്ത്രിത വർധനവ് പരിഹരിക്കുന്നതിനായി പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ) ഡൽഹിയിലും ഹരിയാനയിലും അഞ്ച് മെഡിക്കൽ ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തുടനീളം 500 മെഡിക്കൽ ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് പി‌എം-കെയേഴ്സ് ഫണ്ട് അനുവദിച്ചിരുന്നു.

പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് മൂന്ന് മാസത്തിനുള്ളിൽ പ്ലാന്റുകൾ സ്ഥാപിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. "ഡിആർഡിഒ, ഡൽഹിയിൽ ഒരാഴ്ചയ്ക്കുള്ളിൽ അഞ്ച് മെഡിക്കൽ ഓക്സിജൻ പ്ലാൻറുകൾ ക്രമീകരിക്കും. എയിംസ് ട്രോമ സെന്റർ, ഡോ റാം മനോഹർ ലോഹ്യ ആശുപത്രി, സഫ്ദർജംഗ് ഹോസ്പിറ്റൽ, ലേഡി ഹാർഡിങ് മെഡിക്കൽ കോളജ്, ഹരിയാനയിലെ ജാർ എന്നിവിടങ്ങളിലാണ് ഓരോ പ്ലാന്റുകൾ വീതം സ്ഥാപിക്കുന്നത്.

ഈ മെഡിക്കൽ ഓക്സിജൻ പ്ലാന്റുകൾ ഒരു മിനുട്ടിൽ 1,000 ലിറ്റർ ഉൽപാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഒരേ സമയം 190 രോ​ഗികൾക്ക് ഓക്സിജൻ ലഭ്യമാക്കാനും 195 സിലിണ്ടറുകൾ റീഫിൽ ചെയ്യാനും സാധിക്കും. തേജസിലെ എൽ‌സി‌എയ്ക്കുള്ള ഓൺ‌ബോർഡ് ഓക്സിജൻ ജനറേഷനെ അടിസ്ഥാനമാക്കി ഡി‌ആർ‌ഡി‌ഒയാണ് മെഡിക്കൽ ഓക്സിജൻ പ്ലാന്റ് (എം‌ഒ‌പി) സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്.

ഈ പ്ലാന്റുകൾ ഓക്സിജൻ മറ്റിടങ്ങളിൽ നിന്ന് എത്തിക്കുന്ന പ്രശ്നങ്ങളെ മറികടന്ന് അടിയന്തിര സാഹചര്യങ്ങളിൽ കൊവിഡ് രോഗികളെ സഹായിക്കും.

Next Story

RELATED STORIES

Share it