പ്രസിഡന്റ് സ്ഥാനത്തേക്ക് തന്റെ പേര് വലിച്ചിഴക്കരുതെന്ന് പ്രിയങ്കാ ഗാന്ധി
പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രിയങ്കാ ഗാന്ധിയെ പരിഗണിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്, ശശി തരൂര്‍ എന്നിവരും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. നെഹ്‌റു കുടുംബത്തില്‍നിന്ന് പ്രസിഡന്റ് സ്ഥാനത്തേക്ക് ആരെയും പരിഗണിക്കരുതെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെയും ആവശ്യം.
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തന്റെ പേര് വലിച്ചിഴക്കരുതെന്ന് ദേശീയ നേതാക്കളോട് പ്രിയങ്കാ ഗാന്ധി. രാജീവ് ഗാന്ധിയുടെ ജന്മവാര്‍ഷിക പരിപാടികള്‍ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ചേര്‍ന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിലാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഇല്ലെന്ന് പ്രിയങ്കാ ഗാന്ധി വ്യക്തമാക്കിയത്. ജാര്‍ഖണ്ഡിലെ കോണ്‍ഗ്രസ് ഇന്‍ ചാര്‍ജ് ആര്‍പിഎന്‍ സിംഗ്, പ്രിയങ്കാ ഗാന്ധി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ മുന്നോട്ടുവരണമെന്ന ആവശ്യം ഉന്നയിച്ചപ്പോഴാണ് തന്റെ പേര് വലിച്ചിഴക്കരുതെന്ന് പ്രിയങ്ക ആവശ്യപ്പെട്ടത്.
പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രിയങ്കാ ഗാന്ധിയെ പരിഗണിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്, ശശി തരൂര്‍ എന്നിവരും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. നെഹ്‌റു കുടുംബത്തില്‍നിന്ന് പ്രസിഡന്റ് സ്ഥാനത്തേക്ക് ആരെയും പരിഗണിക്കരുതെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെയും ആവശ്യം. പുതിയ ആളെ കണ്ടെത്തണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.
RELATED STORIES
ചോദ്യം ചെയ്യലിന് ഹാജരാവില്ല, പി സി ജോര്‍ജ് നാളെ തൃക്കാക്കരയിലേക്ക്;...
28 May 2022 6:20 PM GMTയുക്രെയ്ന് തുടര്‍ച്ചയായി ആയുധം നല്‍കുന്നത് അപകടകരം; ജര്‍മനിക്കും...
28 May 2022 2:16 PM GMTചടുല നീക്കങ്ങളിലൂടെ വികസന വിസ്ഫോടനം സൃഷ്ടിച്ച് ബംഗ്ലാദേശ്
28 May 2022 6:57 AM GMTഗ്യാന്‍വാപി മസ്ജിദ് കേസ്: ഫോട്ടോ, വീഡിയോ ഉള്ളടക്കം വെളിപ്പെടുത്തുന്നത് ...
27 May 2022 3:41 PM GMTമാധ്യമ ക്ഷുദ്ര ജീവികള്‍ പുറത്തെടുക്കുന്നത് ഉള്ളിലടിഞ്ഞ മുസ്ലിം...
27 May 2022 8:34 AM GMT'എന്നെ തൊടരുത്, നീ അയിത്തമുള്ളവനാണ്'; ദലിത് വയോധികനെ പരസ്യമായി...
27 May 2022 5:55 AM GMT