India

തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ മിഹിര്‍ ഗോസ്വാമി ബിജെപിയിലേക്ക്

കൂച്ച്ബെഹാറില്‍നിന്നുള്ള ബിജെപി എംപി നിഷിത് പ്രമാണിക്കൊപ്പമാണ് ഗോസ്വാമി ഡല്‍ഹിയിലെത്തിയത്. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയശേഷം പാര്‍ട്ടിയില്‍ അംഗത്വമെടുക്കുമെന്നാണ് റിപോര്‍ട്ടുകള്‍.

തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ മിഹിര്‍ ഗോസ്വാമി ബിജെപിയിലേക്ക്
X

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ മിഹിര്‍ ഗോസ്വാമി ബിജെപിയില്‍ ചേരുന്നു. പാര്‍ട്ടിയില്‍ അംഗത്വം സ്വീകരിക്കുന്നതിനായി അദ്ദേഹം ഡല്‍ഹിയിലെത്തിയതായി ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. കൂച്ച്ബെഹാറില്‍നിന്നുള്ള ബിജെപി എംപി നിഷിത് പ്രമാണിക്കൊപ്പമാണ് ഗോസ്വാമി ഡല്‍ഹിയിലെത്തിയത്. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയശേഷം പാര്‍ട്ടിയില്‍ അംഗത്വമെടുക്കുമെന്നാണ് റിപോര്‍ട്ടുകള്‍.

ബിജെപിയിലെ മുതിര്‍ന്ന നേതാക്കളുമായി ഗോസ്വാമി ചര്‍ച്ച നടത്തിയെന്നും ഇന്ന് തന്നെ പാര്‍ട്ടിയില്‍ ചേരുമെന്നും നിതീഷ് പ്രമാണിക് ഇന്ത്യാ ടുഡേയോട് പറഞ്ഞു. 1998ല്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ തുടക്കം മുതലുള്ള സജീവപ്രവര്‍ത്തകനായിരുന്നു മിഹിര്‍ ഗോസ്വാമി. പാര്‍ട്ടിക്കുള്ളില്‍ അതൃപ്തനായിരുന്നു ഗോസ്വാമി. കൂടുതല്‍ അപമാനങ്ങള്‍ നേരിടാന്‍ കഴിയാത്തതിനാല്‍ പാര്‍ട്ടിയുമായുള്ള ബന്ധം തുടരുന്നത് ബുദ്ധിമുട്ടാണ്.

22 വര്‍ഷമായി ഞാന്‍ ബന്ധപ്പെട്ടിരിക്കുന്ന തൃണമൂലിനുള്ളില്‍ ഇനിയും തുടരുന്നത് എനിക്ക് ബുദ്ധിമുട്ടാണെന്ന് തോന്നുന്നു- അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. പുതിയ മേധാവി പാര്‍ട്ടിയുടെ ചുമതല ഏറ്റെടുത്തിട്ടും തൃണമൂല്‍ കോണ്‍ഗ്രസില്‍ ഒരുമാറ്റവുമുണ്ടായിട്ടില്ല. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഞാന്‍ ചേര്‍ന്ന പാര്‍ട്ടിയല്ല ഇപ്പോഴത്തെ തൃണമൂല്‍ കോണ്‍ഗ്രസെന്നാണ് എന്റെ അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it