- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ധര്‍മസ്ഥലയില്‍ സ്ത്രീകളുടെ മൃതദേഹം കൂട്ടത്തോടെ മറവ് ചെയ്‌തെന്ന വെളിപ്പെടുത്തല്‍; പ്രതികരണവുമായി ജില്ലാ പോലിസ് മേധാവി

ബംഗളൂരു: ധര്‍മസ്ഥലയില്‍ കൂട്ടത്തോടെ സ്ത്രീകളുടെ മൃതദേഹം മറവ് ചെയ്‌തെന്ന വെളിപ്പെടുത്തലില്‍ പ്രതികരണവുമായി ജില്ലാ പോലിസ് മേധാവി. വെളിപ്പെടുത്തല്‍ നടത്തിയയാള്‍ ഒളിവില്‍ പോകാന്‍ സാധ്യതയെന്ന് വിവരം കിട്ടിയതായി ദക്ഷിണ കന്നഡ എസ്പി കെ അരുണ്‍ പറഞ്ഞു. കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കാതെ മൃതദേഹങ്ങളുണ്ടോ എന്ന് തിരക്കിട്ട് പരിശോധന നടത്താന്‍ കഴിയില്ലെന്ന് എസ്പി പറഞ്ഞു.
കഴിഞ്ഞ കുറച്ച് ദിവസമായി വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ശുചീകരണത്തൊഴിലാളിയെ ബന്ധപ്പെടാന്‍ പോലിസിന് കഴിഞ്ഞിരുന്നില്ല. പെട്ടെന്ന് വന്ന് മൃതദേഹം കുഴിച്ചെടുക്കാന്‍ പരിശോധന വേണമെന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കില്ല. സമുദായസംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കൃത്യമായ സുരക്ഷ ഒരുക്കണം. നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ച ശേഷം മാത്രമേ ഇത്തരം നീക്കങ്ങളിലേക്ക് കടക്കൂ എന്നും എസ്പി പ്രതികരിച്ചു.
സാക്ഷിയായ ഇയാള്‍ക്ക് സുരക്ഷ നല്‍കണമെന്ന് നേരത്തേ ഇയാളെ കോടതിയില്‍ ഹാജരാക്കിയ അഭിഭാഷകര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ അഭിഭാഷകര്‍ പിന്നീട് സാക്ഷിയായ ഇയാളുടെ വിവരങ്ങള്‍ നല്‍കിയില്ലെന്ന് പോലിസ് പറയുന്നു. സാക്ഷിയെ തിരിച്ചറിയാന്‍ സഹായിക്കുന്ന വിവരം പുറത്ത് വിട്ടത് അഭിഭാഷകരാണ്. വാര്‍ത്താക്കുറിപ്പുകളിലൂടെ സാക്ഷിയുടെ വിവരങ്ങള്‍ പലതും അഭിഭാഷകര്‍ പുറത്ത് വിട്ടു. സാക്ഷിയും അഭിഭാഷകരും കൃത്യമായി സഹകരിക്കാതെ അന്വേഷണം മുന്നോട്ട് പോകില്ല. വെളിപ്പെടുത്തല്‍ നടത്തിയ സാക്ഷിക്ക് നുണ പരിശോധന നടത്തും.
ഇതിനുള്ള കോടതി അനുമതി കിട്ടിയാലുടന്‍ നടപടിക്രമങ്ങളിലേക്ക് കടക്കുമെന്നും പോലിസ് പറയുന്നു. അതേസമയം, കേസില്‍ സുപ്രിംകോടതിയെ സമീപിക്കുമെന്ന് അഭിഭാഷകര്‍ പ്രതികരിച്ചു. സാക്ഷിക്ക് സുരക്ഷ തേടി സുപ്രിംകോടതിയെ സമീപിക്കുമെന്ന് ഇയാളെ കോടതിയില്‍ ഹാജരാക്കിയ അഭിഭാഷകര്‍ പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT













