India

ദിഗ്‌വിജയ് സിങിന്റെ പ്രചാരണത്തിനായി കനയ്യകുമാറും

ദിഗ്‌വിജയ് സിങിന്റെ പ്രചാരണത്തിനായി കനയ്യകുമാറും
X

ഭോപാല്‍: മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതി പ്രജ്ഞാ സിങ് ഠാക്കൂറിനെതിരേ ഭോപാലില്‍ മല്‍സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ദിഗ്‌വിജയ് സിങ്ങിന്റെ പ്രചാരണത്തിനായി കനയ്യകുമാറും. ജെഎന്‍യു വിദ്യാര്‍ഥി പ്രക്ഷോഭത്തിലൂടെ ശ്രദ്ധേയനായ, ബീഹാറിലെ ബേഗുസരായി മണ്ഡലത്തിലെ സിപിഐ സ്ഥാനര്‍ഥി കനയ്യകുമാര്‍ മെയ് 8, 9 തിയ്യതികളിലാണ് കനയ്യകുമാര്‍ ഭോപ്പാലില്‍ എത്തുക. കനയ്യ പ്രചാരണത്തിനെത്തുമെന്നു ദിഗ്‌വിജയ് സിങ്ങ് തന്നെയാണ് വ്യക്തമാക്കിയത്. ജെഎന്‍യു യൂണിയന്‍ പ്രസിഡന്റായിരിക്കുമ്പോള്‍ മുതല്‍ കനയ്യകുമാറിനോടു തനിക്ക് ആരാധനയാണ്. ബേഗുസരായില്‍ കനയ്യകുമാറിനെതിരേ സ്ഥാനാര്‍ഥിയെ നിര്‍ത്തിയ ആര്‍ജെഡി നടപടി ശരിയല്ലെന്നു അവരോടു പറഞ്ഞിരുന്നതായും ദിഗ്‌വിജയ് സിങ് പറഞ്ഞു.

Next Story

RELATED STORIES

Share it