India

തിരഞ്ഞെടുപ്പില്‍ സീറ്റില്ല; അസമില്‍ ബിജെപി മന്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു

എഐസിസി ജനറല്‍ സെക്രട്ടറി ജിതേന്ദ്ര സിങ്ങിന്റെയും സംസ്ഥാന സെക്രട്ടറി റിപുണ്‍ ബോറയുടെയും സാന്നിധ്യത്തിലാണ് സും റോങ്കാങ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.

തിരഞ്ഞെടുപ്പില്‍ സീറ്റില്ല; അസമില്‍ ബിജെപി മന്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു
X

ദിസ്പൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് അസമില്‍ ബിജെപി മന്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഞായറാഴ്ചയാണ് ബിജെപി മന്ത്രി സും റോങ്കോങ് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. എഐസിസി ജനറല്‍ സെക്രട്ടറി ജിതേന്ദ്ര സിങ്ങിന്റെയും സംസ്ഥാന സെക്രട്ടറി റിപുണ്‍ ബോറയുടെയും സാന്നിധ്യത്തിലാണ് സും റോങ്കാങ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.

ദിഫു മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി സും റോങ്കോങ് മല്‍സരിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചതായി എന്‍ഡി ടിവി റിപോര്‍ട്ട് ചെയ്തു. ബിജെപി തിരഞ്ഞെടുപ്പില്‍ ടിക്കറ്റ് നിഷേധിച്ച രീതി എനിക്ക് ഇഷ്ടപ്പെട്ടില്ല. പൂര്‍ണമായ സമര്‍പ്പണത്തോടെയാണ് ഞാന്‍ എന്റെ ചുമതലകള്‍ നിര്‍വഹിച്ചത്. ചില വ്യക്തികളുടെ ഗൂഢാലോചന കാരണം എനിക്ക് ടിക്കറ്റ് ലഭിച്ചില്ലെന്ന് റോങ്കോങ് പറഞ്ഞു. ഇത്തവണ സീറ്റ് നിഷേധിക്കപ്പെട്ട 11 ബിജെപി എംഎല്‍എമാരില്‍ ഒരാളായിരുന്നു അദ്ദേഹം.

Next Story

RELATED STORIES

Share it