ജാമ്യാപേക്ഷ തള്ളി; ഡി കെ ശിവകുമാര്‍ തിഹാര്‍ ജയിലില്‍ തുടരും
ഡല്‍ഹിയിലെ പ്രത്യേക കോടതി ജഡ്ജി അജയ്കുമാര്‍ കുഹാറാണ് ശിവകുമാറിന്റെ ജാമ്യാപേക്ഷ തള്ളിയത്. എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റുചെയ്ത ശിവകുമാര്‍ ഇപ്പോള്‍ തിഹാര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിന്റെ ജാമ്യാപേക്ഷ തള്ളി. ഡല്‍ഹിയിലെ പ്രത്യേക കോടതി ജഡ്ജി അജയ്കുമാര്‍ കുഹാറാണ് ശിവകുമാറിന്റെ ജാമ്യാപേക്ഷ തള്ളിയത്. എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റുചെയ്ത ശിവകുമാര്‍ ഇപ്പോള്‍ തിഹാര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഒക്ടോബര്‍ ഒന്നുവരെയാണ് ജുഡീഷ്യല്‍ കസ്റ്റഡിയുടെ കാലാവധി. ഡല്‍ഹി ആര്‍എംഎല്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ശിവകുമാറിനെ സപ്തംബര്‍ 19നാണ് തിഹാര്‍ ജയിലേക്ക് മാറ്റിയത്. ഏഴാം നമ്പര്‍ ജയിലിലെ രണ്ടാം വാര്‍ഡിലാണ് ശിവകുമാറുള്ളത്.
അനധികൃത സ്വത്തുസമ്പാദനക്കേസില്‍ കഴിഞ്ഞ മൂന്നിനാണ് എന്‍ഫോഴ്‌സ്‌മെന്റ് ശിവകുമാറിനെ അറസ്റ്റുചെയ്തത്. 2017 ആഗസ്തില്‍ അന്ന് കര്‍ണാടക ജലസേചനവകുപ്പ് മന്ത്രിയായിരുന്ന ശിവകുമാറിന്റെ ഡല്‍ഹിയിലെ വസതിയില്‍നിന്നും കണ്ടെടുത്ത എട്ടുകോടിയിലധികം രൂപയില്‍ ഏഴുകോടി കള്ളപ്പണമെന്നാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ കണ്ടെത്തല്‍. എന്നാല്‍, തന്റെ സുഹൃത്തായ ഒരു വ്യവസായിയുടെ പണമാണിതെന്നും ഇതുമായി തനിക്ക് ബന്ധമില്ലെന്നുമായിരുന്നു ശിവകുമാറിന്റെ വിശദീകരണം. നികുതി വെട്ടിപ്പ്, കോടികളുടെ ഹവാല ഇടപാട് എന്നീ കുറ്റങ്ങള്‍ ചുമത്തി ആദായനികുതി വകുപ്പ് ശിവകുമാറിനെതിരേ ബംഗളൂരു പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
RELATED STORIES
പി സി ജോര്‍ജ് പുറത്തിറങ്ങുന്നതിനിടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ...
27 May 2022 2:31 PM GMTപഴകിയ എണ്ണ കണ്ടെത്താന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന...
27 May 2022 2:31 PM GMTഹിന്ദുവായി ജനിച്ചതില്‍ അഭിമാനിക്കുന്നു എന്ന് പറയുന്ന പിന്നാക്ക...
27 May 2022 2:05 PM GMTനാവടക്കി പി സി ജോര്‍ജ്; തൃക്കാക്കരയില്‍ ബിജെപിക്കൊപ്പം
27 May 2022 2:04 PM GMTവര്‍ക്കല ശിവപ്രസാദ് വധക്കേസ്: നഷ്ടപരിഹാരത്തിനായി ഡിഎച്ച്ആര്‍എം കേരള...
27 May 2022 2:02 PM GMTഎന്തുകൊണ്ട് കശ്മീര്‍ ഫയല്‍സ് ഹിന്ദുത്വ അജണ്ടയാവുന്നു ?
27 May 2022 1:36 PM GMT