India

ഡല്‍ഹി ബിജെപി അധ്യക്ഷന്‍ അദേഷ് കുമാര്‍ ഗുപ്തയ്ക്ക് കൊവിഡ്; പാര്‍ട്ടി ഓഫിസ് അടച്ചു

. ഒരാഴ്ച താന്‍ ക്വാറന്റൈനിലായിരിക്കും. താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോവണമെന്നും പരിശോധന നടത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

ഡല്‍ഹി ബിജെപി അധ്യക്ഷന്‍ അദേഷ് കുമാര്‍ ഗുപ്തയ്ക്ക് കൊവിഡ്; പാര്‍ട്ടി ഓഫിസ് അടച്ചു
X

ന്യൂഡല്‍ഹി: ബിജെപി ഡല്‍ഹി പ്രസിഡന്റ് അദേഷ് കുമാര്‍ ഗുപ്തയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളുണ്ടായതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. അദേഷ്‌കുമാര്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഒരാഴ്ച താന്‍ ക്വാറന്റൈനിലായിരിക്കും. താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോവണമെന്നും പരിശോധന നടത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. പനി ബാധിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ച അദ്ദേഹത്തിന് ആന്റിജന്‍ പരിശോധനയും ആര്‍ടിപിസിആര്‍ പരിശോധനയും നടത്തിയിരുന്നുവെങ്കിലും നെഗറ്റീവ് ആയിരുന്നു ഫലം.

അദ്ദേഹത്തിന് ശരീരവേദനയുണ്ടെങ്കിലും പനിയുണ്ടായിരുന്നില്ല. പിന്നീട് ആരോഗ്യനില മോശമായപ്പോള്‍ വീണ്ടും നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. മൂന്നാമത്തെ കൊവിഡ് പരിശോധനയില്‍ ഗുപ്തയുടെ ഫലം കൊവിഡ് പോസിറ്റീവായതായി ഡല്‍ഹി ബിജെപി മീഡിയാ സെല്‍ മേധാവി അശോക് ഗോയലും പറഞ്ഞു. ഗുപ്തയ്ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അണുനശീകരണത്തിനായി ഡല്‍ഹിയിലെ പാര്‍ട്ടി ഓഫ്‌സ് അടച്ചു.

ഉത്തര്‍പ്രദേശില്‍ താമസിക്കുന്ന ഗുപ്തയുടെ മാതാപിതാക്കള്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചതായും ഡല്‍ഹിയില്‍ ചികില്‍സ തേടിയതായും പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു. പാര്‍ട്ടി ഓഫിസിലെ സ്റ്റാഫ് അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ഉള്‍പ്പെടെ 17 പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. തുടര്‍ന്ന് 40 ഓളം വരുന്ന ജീവക്കാരെയും അവരുടെ കുടുംബാംഗങ്ങളെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഡല്‍ഹിയില്‍ ഇതുവരെ ഏഴ് എംഎല്‍എമാര്‍ക്കാണ് കൊവിഡ് ബാധിച്ചത്.

Next Story

RELATED STORIES

Share it