അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ്; ഇന്ന് വൈകീട്ട് 3.30ന് തിയ്യതി പ്രഖ്യാപിക്കും
ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തിയ്യതി ഇന്ന് പ്രഖ്യാപിക്കും. ഗോവ, പഞ്ചാബ്, മണിപ്പൂര്‍, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ് വൈകീട്ട് 3.30ന് പ്രഖ്യാപിക്കുക. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൈകീട്ട് വിജ്ഞാന്‍ ഭവനില്‍ ഇക്കാര്യം ഔദ്യോഗികമായി വിശദീകരിക്കുന്നതിനായി വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിശദമായ ഷെഡ്യൂള്‍ വാര്‍ത്താസമ്മേളനത്തില്‍ കമ്മീഷന്‍ അറിയിക്കും.
തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവയുള്‍പ്പെടെ നാല് സംസ്ഥാനങ്ങളിലും ബിജെപിയാണ് അധികാരത്തിലുള്ളത്. പഞ്ചാബില്‍ മാത്രമാണ് കോണ്‍ഗ്രസ് ഭരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും ശക്തമായ പ്രചാരണങ്ങളിലാണ്. മികച്ച വിജയം ഉറപ്പിക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കന്‍മാര്‍ മണ്ഡലങ്ങളിലുടനീളം മാസങ്ങളായി ശക്തമായ പ്രചാരണപ്രവര്‍ത്തനങ്ങളാണ് കാഴ്ചവയ്ക്കുന്നത്. കൊവിഡ് പ്രതിസന്ധികളെ വകവയ്ക്കാതെ തിരഞ്ഞെടുപ്പ് യോഗങ്ങളും നടത്തുന്നുണ്ട്.
ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന് സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ടുപോവാനാണ് കേന്ദ്രത്തിന്റെ തീരുമാനം. ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ എല്ലാ തിരഞ്ഞെടുപ്പ് പ്രചാരണ റാലികളും കോണ്‍ഗ്രസ് ഉപേക്ഷിച്ചിരുന്നു. എന്നാല്‍, നോയിഡയിലെ യോഗിയുടെ പരിപാടി ഒഴിവാക്കിയതല്ലാതെ മുഴുവന്‍ റാലികളും മാറ്റിവയ്ക്കുന്നതിനെക്കുറിച്ച് അവര്‍ ചര്‍ച്ച പോലും ചെയ്തിരുന്നില്ല.
RELATED STORIES
മാമിയുടെ തിരോധാനക്കേസില് പോലിസിനുണ്ടായത് ഗുരുതര വീഴ്ചയെന്ന് കുടുംബം
8 Sep 2024 3:43 PM GMTതൃശൂരില് വീട്ടില് സ്പിരിറ്റ് ഗോഡൗണ്; കൊലക്കേസ് പ്രതിയായ...
8 Sep 2024 9:25 AM GMTഎഡിജിപി ഒരാളെ കാണുന്നത് സിപിഎമ്മിനെ അലട്ടുന്ന പ്രശ്നമല്ലെന്ന് എം വി...
8 Sep 2024 9:16 AM GMTറിയാദ് എജ്യൂ എക്സ്പോ സപ്തംബര് 13ന്
8 Sep 2024 6:15 AM GMTയാത്രക്കാരിക്ക് ഛര്ദ്ദിക്കാന് ബസ് നിര്ത്തി; കാര് പാഞ്ഞുകയറി ഒരു...
8 Sep 2024 5:39 AM GMTകൊച്ചിയിലെ സിനിമാ കോണ്ക്ലേവ് മാറ്റിയേക്കും
8 Sep 2024 5:01 AM GMT