India

ക്രിസ്തുമതം ഉള്‍പ്പടെയുള്ള മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യുന്ന ദലിതര്‍ക്ക് പട്ടികജാതി പദവി ലഭിക്കില്ല: സുപ്രിംകോടതി

ക്രിസ്തുമതം ഉള്‍പ്പടെയുള്ള മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യുന്ന ദലിതര്‍ക്ക് പട്ടികജാതി പദവി ലഭിക്കില്ല: സുപ്രിംകോടതി
X

ന്യൂഡല്‍ഹി: ക്രിസ്തുമതം ഉള്‍പ്പടെയുള്ള മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യുന്ന ദലിതര്‍ക്ക് പട്ടികജാതി പദവി ലഭിക്കില്ലെന്ന് സുപ്രിം കോടതി. പട്ടികജാതി വിഭാഗങ്ങള്‍ക്ക് ലഭിക്കുന്ന സംരക്ഷണം ഹിന്ദു, സിഖ്, ബുദ്ധമതങ്ങളില്‍പെടുന്നവര്‍ക്ക് മാത്രമേ ലഭിക്കുകയുള്ളുവെന്ന് സുപ്രിം കോടതി കോടതി വ്യക്തമാക്കി.

സ്വമേധയാ മറ്റ് മതങ്ങളിലേക്ക് മാറുന്ന ദലിതര്‍ക്ക് പട്ടികജാതി, പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമം ബാധകമാകില്ലെന്നും സുപ്രിം കോടതി വ്യക്തമാക്കി. ആന്ധാപ്രദേശ് ഹൈക്കോടതിയുടെ വിധി ശരിവെച്ചുകൊണ്ടാണ് സുപ്രിം കോടതിയുടെ ഉത്തരവ്. ജസ്റ്റിസുമാരായ പി കെ മിശ്ര, മന്‍മോഹന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്.

ജാതി സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്ന കാരണത്താല്‍ പട്ടികജാതി സംരക്ഷണം ലഭിക്കില്ല. സംഭവം നടക്കുമ്പോള്‍ ഏത് മതമാണ് പിന്തുടരുന്നത് എന്നതിനെ ആശ്രയിച്ച് ഇരിക്കും സംരക്ഷണമെന്നും കോടതി വ്യക്തമാക്കി. ആന്ധ്രാപ്രദേശില്‍ മതം മാറിയ പാസ്റ്ററുടെ ഹരജിയിലാണ് സുപ്രിം കോടതി ഉത്തരവ്. പാസ്റ്റര്‍ക്ക് എതിരായ കൈയേറ്റത്തില്‍ ചുമത്തിയ കേസില്‍ പട്ടികജാതി, പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമ പ്രകാരമുള്ള കുറ്റം ചുമത്തണമെന്നാണ് ഹരജിയിലെ ആവശ്യം.




Next Story

RELATED STORIES

Share it