India

ഡല്‍ഹിയില്‍ 6,000 കടന്ന് പ്രതിദിന കൊവിഡ് രോഗികള്‍; 24 മണിക്കൂറിനിടെ 48 മരണം

ഡല്‍ഹിയില്‍ കൊവിഡ് സ്തിരീകരിച്ചവരുടെ എണ്ണം 4,03,096 ആയി ഉയര്‍ന്നു. ഇവരില്‍ 3,60,069 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 6,652 പേര്‍ മരിച്ചു.

ഡല്‍ഹിയില്‍ 6,000 കടന്ന് പ്രതിദിന കൊവിഡ് രോഗികള്‍; 24 മണിക്കൂറിനിടെ 48 മരണം
X

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,725 പേര്‍ക്കാണ് രാജ്യതലസ്ഥാനത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്. 48 പേരുടെ ജീവനും ഇക്കാലയളവില്‍ നഷ്ടമായി. 3,610 പേര്‍ക്കാണ് രോഗമുക്തി ലഭിച്ചത്. ആദ്യമായാണ് ഡല്‍ഹിയില്‍ ഒരുദിവസത്തെ കൊവിഡ് കേസുകളുടെ എണ്ണം ആറായിരം കടക്കുന്നത്. ഒക്ടോബര്‍ 30ന് 5,891 പേര്‍ക്കാണ് വൈറസ് പിടിപെട്ടത്. കഴിഞ്ഞയാഴ്ച അവസാനം 4,001 കേസുകള്‍ റിപോര്‍ട്ട് ചെയ്ത സ്ഥാനത്താണ് ഇത്രയധികം വര്‍ധന രേഖപ്പെടുത്തിയത്. ഇതോടെ ഡല്‍ഹിയില്‍ കൊവിഡ് സ്തിരീകരിച്ചവരുടെ എണ്ണം 4,03,096 ആയി ഉയര്‍ന്നു. ഇവരില്‍ 3,60,069 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 6,652 പേര്‍ മരിച്ചു.

36,375 സജീവകേസുകളാണ് നിലവിലുളളത്. ശനിയാഴ്ച 44,623 ടെസ്റ്റുകളും ഞായറാഴ്ച 36,665 ടെസ്റ്റുകളും നടത്തി. സാധാരണ പ്രവൃത്തിദിവസം 55,000 മുതല്‍ 60,000 ടെസ്റ്റുകളാണ് നടത്താറുള്ളത്. ദേശീയ ശരാശരിയായ 3.7 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഡല്‍ഹിയിലെ കണക്ക് 11.3 ശതമാനമാണ്. പോസിറ്റിവിറ്റി നിരക്ക് അഞ്ചുശതമാനത്തില്‍ താഴെയാക്കാന്‍ എല്ലാ സംസ്ഥാനങ്ങളും ശ്രമിക്കണമെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ നിര്‍ദേശിച്ചു. പശ്ചിമബംഗാളില്‍ 3,981 പുതിയ കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. 56 പേര്‍ മരിച്ചു. ഇവിടെ ഇതുവരെ 3,85,589 കേസുകളാണ് സ്ഥിരീകരിച്ചത്.

3,42,133 രോഗമുക്തി നേടി. 7,013 പേര്‍ മരിച്ചു. 36,443 സജീവകേസുകളാണ് ബംഗാളിലുളളത്. കര്‍ണാടകയില്‍ റിപോര്‍ട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തിത്തുടങ്ങി. പുതുതായി 2,756 കേസുകളാണ് കര്‍ണാടകയില്‍ റിപോര്‍ട്ട് ചെയ്തത്. 7,140 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. 26 പേര്‍ മരിച്ചു. സംസ്ഥാനത്ത് ഇതുവരെ 8,32,396 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 7,80,735 രോഗമുക്തി നേടി. 11,247 പേര്‍ മരിച്ചു. നിലവില്‍ 40,395 പേരാണ് ചികില്‍സയിലുളളത്. ആന്ധ്രയില്‍ ചൊവ്വാഴ്ച 2,849 പുതിയ കേസുകളാണ് റിപോര്‍ട്ട് ചെയ്തത്.

Next Story

RELATED STORIES

Share it