India

യുകെയിൽ നിന്ന് ചെന്നൈയിൽ എത്തിയ ആൾക്ക് കൊവിഡ്; സമ്പർക്ക പട്ടിക തയാറാക്കുന്നതായി തമിഴ്നാട് ആരോഗ്യവകുപ്പ്

രണ്ടാഴ്ചയ്ക്കിടെ വിദേശത്ത് നിന്ന് എത്തിയ മുഴുവൻ പേരുടേയും സാംപിൾ പരിശോധിക്കും

യുകെയിൽ നിന്ന് ചെന്നൈയിൽ എത്തിയ ആൾക്ക് കൊവിഡ്; സമ്പർക്ക പട്ടിക തയാറാക്കുന്നതായി തമിഴ്നാട് ആരോഗ്യവകുപ്പ്
X

ചെന്നൈ: യുകെയിൽ നിന്ന് ചെന്നൈയിൽ എത്തിയ ആൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇയാൾ ഡൽഹി വഴിയാണ് ചെന്നൈയിൽ എത്തിയത്. വൈറസിന്റെ പുതിയ വകഭേദമാണോയെന്ന് തിരിച്ചറിയാന്‍ സാംപിള്‍ എന്‍ഐവി പൂനയിലേക്ക് അയച്ചു. രോ​ഗം സ്ഥിരീകരിച്ച ഇയാളെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇയാളുമായി ബന്ധപ്പെട്ടവരുടെ സമ്പർക്ക പട്ടിക തയാറാക്കുന്നതായി തമിഴ്നാട് ആരോഗ്യവകുപ്പ് വ്യക്തമാക്കി. രണ്ടാഴ്ചയ്ക്കിടെ വിദേശത്ത് നിന്ന് എത്തിയ മുഴുവൻ പേരുടേയും സാംപിൾ പരിശോധിക്കും. 14 സാംപിൾ നെഗറ്റീവായി. ഇനി ഒമ്പത് പേരുടെ സാമ്പിൾ പരിശോധനാഫലം വരാനുണ്ട്.

Eng­lish sum­ma­ry; covid pos­i­tive in man arrived in chennai



Next Story

RELATED STORIES

Share it