India

രാജ്യത്ത് 24 മണിക്കൂറിനിടെ 27,176 പേര്‍ക്ക് കൊവിഡ്; നാല് ദിവസമായി 30,000 ല്‍ താഴെ കേസുകള്‍

രാജ്യത്ത് 24 മണിക്കൂറിനിടെ 27,176 പേര്‍ക്ക് കൊവിഡ്; നാല് ദിവസമായി 30,000 ല്‍ താഴെ കേസുകള്‍
X

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 27,176 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.69 ശതമാനമാണ്. 38,012 പേര്‍ കൂടി നെഗറ്റീവായതോടെ ആകെ രോഗമുക്തര്‍ 3,25,22,171 ആയി. രോഗമുക്തി നിരക്ക് നിലവില്‍ 97.62 ശതമാനമാണ്. 284 പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 4,43,497. കഴിഞ്ഞ നാലുദിവസമായി പുതിയ രോഗികളുടെ എണ്ണം 30,000ല്‍ താഴെയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കൊവിഡ് കേസുകളില്‍ ഭൂരിഭാഗവും കേരളത്തിലാണ് റിപോര്‍ട്ട് ചെയ്യപ്പെടുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തില്‍ 15,876 പുതിയ കൊവിഡ് കേസുകളും 129 മരണങ്ങളും രേഖപ്പെടുത്തി. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത് മൊത്തം കൊാവിഡ് കേസുകള്‍ 3,33,16,755 ആയി ഉയര്‍ന്നു. നിലവില്‍ 3,51,087 പേരാണ് ചികില്‍സയിലുള്ളത്. ആകെ കൊവിഡ് ബാധിതരുടെ 1.05 ശതമാനമാണിത്. 16 ദിവസമായി പ്രതിദിന രോഗമുക്തി നിരക്കും മൂന്നുശതമാനത്തില്‍ താഴെയാണ്. 82 ദിവസമായി പ്രതിവാര രോഗമുക്തി നിരക്കും. സപ്തംബര്‍ 14 വരെ മൊത്തം 54,60,55,796 കൊവിഡ് സാംപിളുകള്‍ പരിശോധിച്ചു. അതില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 16,10,829 സാംപിളുകള്‍ പരിശോധിച്ചു. ഇതുവരെ 75.89 കോടി ഡോസ് വാക്‌സിന്‍ നല്‍കി. ആകെ 54.60 കോടി പരിശോധനകളാണ് നടന്നതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Next Story

RELATED STORIES

Share it