- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് 19: രാജ്യത്ത് 62 പരിശോധനാകേന്ദ്രങ്ങള്‍; കേരളത്തില്‍ നാലെണ്ണം
ആലപ്പുഴയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി ഫീല്‍ഡ് യൂനിറ്റ്, തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും തൃശൂരിലെയും സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ തുടങ്ങിയവയാണ് സംസ്ഥാനത്തെ നാല് കേന്ദ്രങ്ങള്‍. ഇതില്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലെ വൈറല്‍ റിസര്‍ച്ചസ് ആന്റ് ഡയഗ്‌നോസിസ് ലാബ് പുതുതായി പട്ടികയില്‍ ഇടംപിടിച്ചതാണ്.

ന്യൂഡല്‍ഹി: കൊവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വൈറസ് പരിശോധിക്കാവുന്ന രാജ്യത്തെ 62 കേന്ദ്രങ്ങളുടെ പട്ടിക കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിട്ടു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ പട്ടികയില്‍ നാല് കേന്ദ്രങ്ങളാണ് കേരളത്തില്‍നിന്നുള്ളത്. ആലപ്പുഴയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി ഫീല്‍ഡ് യൂനിറ്റ്, തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും തൃശൂരിലെയും സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ തുടങ്ങിയവയാണ് സംസ്ഥാനത്തെ നാല് കേന്ദ്രങ്ങള്‍. ഇതില്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലെ വൈറല്‍ റിസര്‍ച്ചസ് ആന്റ് ഡയഗ്‌നോസിസ് ലാബ് പുതുതായി പട്ടികയില്‍ ഇടംപിടിച്ചതാണ്.
ആന്ധ്രാപ്രദേശ്, അസം, കര്‍ണാടക, രാജസ്ഥാന്‍, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് നാലോ അധികമോ പരിശോധനാകേന്ദ്രങ്ങളുള്ളത്. തൃശൂരിലെ വിആര്‍ ഡി ലാബ് വൈറോളജി പഠനശാഖയുടെ റീജ്യനല്‍ സെന്ററാക്കി ഉയര്‍ത്തണമെന്ന് ടി എന്‍ പ്രതാപന്‍ എംപി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. ശൂന്യവേളയില്‍ സംസാരിക്കവെയാണ് കേരളത്തിന് സ്ഥിരമായ വൈറോളജി ഗവേഷണകേന്ദ്രങ്ങളുടെ ആവശ്യമുയര്‍ത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ച എംപിമാരായ ടി എന്‍ പ്രതാപന്‍, രമ്യ ഹരിദാസ് തുടങ്ങിയവര്‍ ആരോഗ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ തൃശൂരിലെ ലാബില്‍ കൊവിഡ് 19 പരിശോധനകള്‍ ആരംഭിക്കാനുള്ള നടപടികള്‍ ഉടന്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതിനുശേഷമാണു ശനിയാഴ്ച പരിശോധനകള്‍ക്ക് അംഗീകാരമാവുന്നത്. നേരത്തെ കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ സംസ്ഥാന ആരോഗ്യവകുപ്പ് സ്ഥാപിച്ചതാണ് മെഡിക്കല്‍ കോളജുകളിലെ വൈറോളജി ലാബുകള്‍.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















