India

ചന്ദ്രശേഖര്‍ ആസാദിന്റെ ഹരജി ഇന്ന് കോടതി പരിഗണിക്കും

ഒരു വര്‍ഷമായി എയിംസില്‍ ചികില്‍സയിലാണ്. രണ്ടാഴ്ചയിലൊരിക്കല്‍ രക്തം മാറ്റണം. ഇത് ജയില്‍ അധികൃതര്‍ നിഷേധിക്കുകയാണ് എന്ന് ഹരജിയില്‍ പറയുന്നു.

ചന്ദ്രശേഖര്‍ ആസാദിന്റെ ഹരജി ഇന്ന് കോടതി പരിഗണിക്കും
X

ന്യൂഡല്‍ഹി; ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ് നല്‍കിയ ഹരജി കോടതി ഇന്ന് പരിഗണിക്കും. തീസ് ഹസാരി കോടതിയാണ് പരിഗണിക്കുന്നത്. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ചികില്‍സ തേടാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി. രക്തം കട്ട പിടിക്കുന്ന പോളിസൈത്തീമിയ രോഗമാണ് ആസാദിന്.

ഒരു വര്‍ഷമായി എയിംസില്‍ ചികില്‍സയിലാണ്. രണ്ടാഴ്ചയിലൊരിക്കല്‍ രക്തം മാറ്റണം. ഇത് ജയില്‍ അധികൃതര്‍ നിഷേധിക്കുകയാണ് എന്ന് ഹരജിയില്‍ പറയുന്നു. ആസാദിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് കോടതി അവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാകും തീരുമാനം. പൗരത്വ നിയമ ഭേദഗതിക്ക് എതിരെ ഡല്‍ഹി ദരിയാ ഗഞ്ചില്‍ നടത്തിയ പ്രതിഷേധത്തിന് ആസാദ് പങ്കെടുത്തിരുന്നു. തുടര്‍ന്ന് മസ്ജിദില്‍ തങ്ങിയ ആസാദ് പുലര്‍ച്ചെയാണ് അറസ്റ്റിലാവുന്നത്.

നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭീം ആദ്മി സംഘടന രൂപീകരിച്ചുകൊണ്ടാണ് ആസാദ് ഉത്തര്‍പ്രദേശിന്റെ രാഷ്ട്രീയകളരിയില്‍ ശ്രദ്ധേയനായത്. അംബേദ്കറിന്റെയും കാന്‍ഷിറാമിന്റെയും ആശയങ്ങളായിരുന്നു ആസാദിന്റെ പാതയില്‍ ശക്തിപകര്‍ന്നത്. ദലിതരുടെ അവകാശങ്ങള്‍ക്ക് വേണ്ടി ഉറച്ച ശബ്ദത്തില്‍ വാദിച്ച ആസാദിന് ജയില്‍വാസമടക്കം അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. 2017 ല്‍ സഹറാന്‍പൂരില്‍ ദളിതരും താക്കൂറുമാരും തമ്മിലുണ്ടായ സംഘര്‍ഷമായിരുന്നു അതിന്റെ കാരണം. ഏകദേശം ഒന്നരവര്‍ഷക്കാലമാണ് ആസാദിന് ജയിലില്‍ കഴിയേണ്ടിവന്നിട്ടുണ്ട്.


Next Story

RELATED STORIES

Share it