India

ഇന്ത്യന്‍ പൗരത്വം നേടും മുന്‍പ് വോട്ടര്‍ പട്ടികയില്‍, സോണിയ ഗാന്ധിക്ക് കോടതി നോട്ടിസ്, മറുപടി നല്‍കണം

ഇന്ത്യന്‍ പൗരത്വം നേടും മുന്‍പ് വോട്ടര്‍ പട്ടികയില്‍, സോണിയ ഗാന്ധിക്ക് കോടതി നോട്ടിസ്, മറുപടി നല്‍കണം
X

ന്യൂഡല്‍ഹി: പൗരത്വം നേടും മുന്‍പ് വോട്ടര്‍ പട്ടികയിലിടം നേടിയെന്ന ഹരജിയില്‍ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് നോട്ടീസ്. ദില്ലി റൗസ് അവന്യു കോടതിയാണ് സോണിയക്ക് നോട്ടിസ് അയച്ചത്. സോണിയ ഇന്ത്യന്‍ പൗരത്വം നേടിയത് 1983ലാണെന്നും 1980ല്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടുവെന്നുമാണ് ഹരജിയിലെ വാദം. ഹരജി ജനുവരി 6ന് പരിഗണിക്കും. മജിസ്ട്രേറ്റ് ഹാര്‍ജിത് സിംഗ് ജസ്പാല്‍ ആണ് കഴിഞ്ഞ ദിവസം ഈ വിഷയത്തില്‍ സോണിയാ ഗാന്ധിക്ക് നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടത്. ഹരജിയില്‍ പറയുന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാനാണ് കോടതി നോട്ടിസ് അയച്ചിരിക്കുന്നത്. ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാധ്യായയാണ് ഹരജി നല്‍കിയത്. 1980-81-ലെ വോട്ടര്‍ പട്ടികയില്‍ സോണിയാ ഗാന്ധിയുടെ പേര് ഉള്‍പ്പെടുത്തിയ നടപടി നിയമപരമല്ലെന്നാണ് അദ്ദേഹം ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നത്.







Next Story

RELATED STORIES

Share it