- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രജിസ്‌റ്റർ വിവാഹത്തിന് പുറപ്പെട്ട കമിതാക്കളെ വെടിവച്ചുകൊന്നു
ഇവരെ അനുഗമിച്ചിരുന്ന യുവാവിന്റെ സഹോദരൻ ഗുരുതര പരുക്കേറ്റ് ആശുപത്രിയിലാണ്

റോഹ്‌തക്: രജിസ്‌റ്റർ വിവാഹത്തിന് പുറപ്പെട്ട കമിതാക്കളെ പട്ടാപ്പകൽ വെടിവച്ചുകൊന്നു. ഹരിയാനയിലെ റോഹ്‌തകിലാണ് സംഭവം. വിവാഹത്തിന്റെ നടപടികൾക്കായി കോടതിയിലേക്ക് പുറപ്പെടുകയായിരുന്ന 25 വയസുളള യുവാവും 27 വയസുകാരിയായ യുവതിയുമാണ് ബുധനാഴ്‌ച വെടിയേറ്റ് മരിച്ചത്. സംഭവമറിഞ്ഞിട്ടും യുവതിയുടെ കുടുംബാംഗങ്ങൾ പരാതി ഉൾപ്പടെ നടപടികൾക്ക് മുതിരാത്തത് ജാത്യാഭിമാനക്കൊലയാണെന്ന് സംശയം ജനിപ്പിക്കുന്നെന്ന് പോലിസ്.
റോഹ്‌തകിലെ മഹർഷി ദയാനന്ദ് സർവകലാശാലയുടെ സമീപത്ത് വച്ചാണ് സംഭവമുണ്ടായത്. ഇവരെ അനുഗമിച്ചിരുന്ന യുവാവിന്റെ സഹോദരൻ ഗുരുതര പരുക്കേറ്റ് ആശുപത്രിയിലാണെന്നും സ്ഥലത്തെ ഡപ്യൂട്ടി പോലിസ് സൂപ്രണ്ട് സജ്ജൻ സിങ് അറിയിച്ചു.
സംഭവത്തിൽ കൊലപാതകത്തിന് കേസെടുത്തതായും മരണമടഞ്ഞ യുവാവിന്റെ കുടുംബം നൽകിയ പരാതിയിൽ യുവതിയുടെ ചില കുടുംബാംഗങ്ങളെ പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നതെന്നും പോലിസ് അറിയിച്ചു. രാജ്യമാകെ ഇത്തരം ജാത്യാഭിമാനക്കൊലകൾ വർദ്ധിക്കുകയാണ്.
കേരളത്തിൽ അടുത്തിടെ പാലക്കാട് ജില്ലയിലെ തേൻകുറിശിയിൽ വിവാഹം കഴിഞ്ഞ് മൂന്ന് മാസം മാത്രമായ യുവാവിനെ ഭാര്യയുടെ അച്ഛനും അമ്മാവനും ചേർന്ന് കൊലപ്പെടുത്തിയിരുന്നു. ഇന്ത്യയിലെ ജനങ്ങൾ ഇപ്പോഴും ഇത്തരം സാമൂഹിക അനാചാരങ്ങൾക്ക് അടിമകളാണെന്ന് തെലങ്കാനയിൽ ഒരു ജാത്യാഭിമാനക്കൊലയിലെ പ്രതികളുടെ ജാമ്യഹരജി തളളി തെലങ്കാന ഹൈക്കോടതി മുൻപ് അഭിപ്രായപ്പെട്ടിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















